Thursday, April 25, 2024
-Advertisements-
KERALA NEWSഷൊർണൂരിൽ എത്തിയപ്പോൾ പെൺകുട്ടി കരഞ്ഞ് കൊണ്ട് നിൽക്കുന്നത് കണ്ടു ; വീട് വിട്ടിറങ്ങിയ പതിനെട്ടുകാരിയെ...

ഷൊർണൂരിൽ എത്തിയപ്പോൾ പെൺകുട്ടി കരഞ്ഞ് കൊണ്ട് നിൽക്കുന്നത് കണ്ടു ; വീട് വിട്ടിറങ്ങിയ പതിനെട്ടുകാരിയെ സുരക്ഷിതയായി വീട്ടിലെത്തിച്ച് യുവാക്കൾ

chanakya news
-Advertisements-

കൊച്ചി : വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിച്ച് യുവാക്കൾ. പാലക്കാട് സ്വദേശികളായ സുമിൻ കൃഷ്ണൻ (20),വിഷ്ണു (22) എന്നിവരാണ് വീട് വിട്ടിറങ്ങി ഷൊർണൂരിലെത്തിയ പെൺകുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്. സുമിനും,വിഷ്ണുവും കൊച്ചിയിൽ ലുലുമാൾ കാണാൻ പോകുന്നതിനിടയിൽ ഷൊർണൂരിൽ വെച്ച് പതിനെട്ടുകാരിയായ പെൺകുട്ടി ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് കരയുന്നത് കണ്ടത്. തുടർന്ന് പെൺകുട്ടിയോട് കരയുന്നതിന്റെ കാരണം തിരക്കിയപ്പോൾ പ്രണയം ഉണ്ടായിരുന്നതായും അത് ബ്രെക്ക് അപ്പ് ആയതിന്റെ വിഷമത്തിൽ വീട് വിട്ട് ഇറങ്ങിയതാണെന്നും പെൺകുട്ടി പറഞ്ഞു.

പെൺകുട്ടി എറണാകുളത്തേക്ക് ആണ് ടിക്കറ്റ് എടുത്തിരുന്നത്. തുടർന്ന് പെൺകുട്ടിയെ ഇരുവരും ചേർന്ന് സമാധാനിപ്പിക്കുകയും എറണാകുളത്ത് എത്തി ഭക്ഷണം വാങ്ങി നൽകുകയും ചെയ്തു. എറണാകുളത്ത് എത്തിയ മൂന്ന് പേരും ലുലു മാളിൽ എത്തി ഇതിനിടയിൽ പെൺകുട്ടിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങിയ യുവാക്കൾ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. അതേസമയം മകളെ കാണാനില്ലെന്ന പരാതിയിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പോലീസിന്റെ നിർദേശ പ്രകാരം പെൺകുട്ടിയുമായി യുവാക്കൾ കളമശേരി പോലീസ് സ്റ്റേഷനിൽ എത്തി.

രാത്രി എട്ട് മണിയോടെ പെൺകുട്ടിയുടെ രക്ഷിതാക്കൾ കളമശേരി പോലീസ് സ്റ്റേഷനിൽ എത്തുകയും പെൺകുട്ടിയുമായി മടങ്ങുകയും ചെയ്തു. അതേസമയം ലുലു മാൾ ശരിക്കും കാണാൻ പറ്റാത്ത വിഷമം ഉണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്ത സന്തോഷത്തിലാണ് യുവാക്കൾ. പാലക്കാടുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ് ഇരുവരും. ഒരു ദിവസത്തെ ലീവിൽ ലുലു കാണാനെത്തിയ യുവാക്കൾ തിരിച്ച് പോകണമെന്ന് പറഞ്ഞപ്പോൾ കളമശേരി പോലീസ് ഹോട്ടലുടമയെ വിളിച്ച് ഒരു ദിവസം കൂടി ലീവ് അനുവദിക്കാൻ ആവിശ്യപെടുകയും യുവാക്കൾക്ക് രാത്രി തങ്ങാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. വ്യാഴാഴ്ച ലുലു കണ്ട് യുവാക്കൾ പാലക്കാട്ടേക്ക് മടങ്ങും.

English Summary : the youth brought the girl who had left home safely

-Advertisements-