Monday, June 24, 2024
-Advertisements-
ENTERTAINMENTCinemaകാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ കൊലപ്പെടുത്തി അഴുക്ക് ചാലിൽ തള്ളി ; കന്നഡ ചലച്ചിത്രതാരം...

കാമുകിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ കൊലപ്പെടുത്തി അഴുക്ക് ചാലിൽ തള്ളി ; കന്നഡ ചലച്ചിത്രതാരം ദർശൻ തൂഗുദീപ അറസ്റ്റിൽ

chanakya news

ബെംഗളൂരു : കന്നഡ ചലച്ചിത്രതാരം ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിൽ. ചിത്രദുർഖ സ്വദേശി രേണു സ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കർണാടക പോലീസ് ദർശനെ അറസ്റ്റ് ചെയ്തത്. മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ പോലീസ് അറസ്റ്റ് ചെയ്തത്. ദർശനമായി അടുപ്പമുള്ള നടി പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ച യുവാവാണ് കൊല്ലപ്പെട്ടത്.

രണ്ട് മാസം മുൻപാണ് ബംഗളൂരു കാമാക്ഷി പാളയത്തിൽ നിന്നും രേണു സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തലയിലും ശരീരത്തിന്റെ പല ഭാഗത്തും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. മൂന്ന് പേർക്കും ദർശനമായി ബന്ധമുള്ളതായി പോലീസ് പറയുന്നു.

ചിത്ര ദുർഗ സ്വദേശിയായ രേണു സ്വാമി നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിനെ തുടർന്ന് യുവാവിനെ തട്ടികൊണ്ട് വന്ന കൊലപ്പെടുതിയതാണെന്നാണ് പോലീസിന്റെ നിഗമനം. നടി പവിത്രയുമായി ബന്ധമുള്ള ഒൻപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രേണു സ്വാമിയേ തട്ടികൊണ്ട് വരുന്നതിനായി മൂന്ന്പേരെ ഏർപ്പാടാക്കുകയും തട്ടികൊണ്ടുവന്ന രേണു സ്വാമിയേ ഫാം ഹൗസിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമാക്ഷി പാളയത്തിലെ അഴുക്ക് ചാലിൽ തള്ളുകയായിരുന്നു.

രേണു സ്വാമിയേ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ സാമ്പത്തിക പ്രശ്‌നം മൂലമുണ്ടായ തർക്കത്തിൽ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് മൂന്നുപേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. എന്നാൽ ഇക്കാര്യം പോലീസ് പൂർണമായും വിശ്വസിക്കാതെ അന്വേഷണം നടത്തുകയായിരുന്നു.

English Summary : the youth was killed and thrown into the sewer kannada actor arrested