Saturday, May 25, 2024
-Advertisements-
KERALA NEWSകാവ്യാമാധവനെ പോലെയോ മഞ്ജുവാര്യറെ പോലെയോ ആകുന്നത് നടക്കുന്ന കാര്യമല്ല, വേ-ശ്യയുടെ വേഷം ലഭിച്ചപ്പോൾ കഥാപാത്രമാകാനാണ് ശ്രമിച്ചത്...

കാവ്യാമാധവനെ പോലെയോ മഞ്ജുവാര്യറെ പോലെയോ ആകുന്നത് നടക്കുന്ന കാര്യമല്ല, വേ-ശ്യയുടെ വേഷം ലഭിച്ചപ്പോൾ കഥാപാത്രമാകാനാണ് ശ്രമിച്ചത് ; തെസ്നി ഖാൻ പറയുന്നു

chanakya news
-Advertisements-

ഹാസ്യ കഥാപാത്രമായി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് തെസ്നി ഖാൻ. 1988ൽ പുറത്തിറങ്ങിയ ഡെയ്‌സി ആണ് താരത്തിന്റെ ആദ്യ ചിത്രം. തെസ്ബീൻസ് എന്ന യുട്യൂബ് ചാനെൽ കൂടി താരത്തിനുണ്ട്. ഹരിഹർ നഗർ, ഗജകേസരി യോഗം,വൈശാലി,മിമിക്സ് പരേഡ് തുടങ്ങിയവയയായിരുന്നു തെസ്നി ഖാന്റെ ആദ്യ ചിത്രങ്ങൾ. പിന്നീട് ചെറിയ കഥാപാത്രങ്ങളിൽ നിന്ന് മുഴുനീള കഥാപാത്രങ്ങൾ ചെയ്യാനും തരത്തിൽ സാധിച്ചിട്ടുണ്ട്.

ഇപ്പോഴിത മിമിക്രിയെ കുറിച്ച് തെസ്നി ഖാൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മിമിക്രി ആർട്ടിസ്റ്റുകൾ കൂറെയധികം വരാതിരിക്കാൻ കാരണം മിമിക്രിക്കാർ എപ്പോഴും മറ്റുള്ളവരെ ഇമിറ്റേറ്റ് ചെയ്തിട്ടാണ് ചെയ്യുന്നത്. സ്വന്തമായിട്ടുള്ള സംഭവങ്ങളൊന്നും അവരിൽ ഉണ്ടാകാറില്ല. കാരണം ഒരു മിമിക്രിക്കാരൻ മമ്മൂട്ടിയെയോ മോഹൻലാലിനെയോ ഇമിറ്റേറ്റ് ചെയ്ത് സ്റ്റേജിൽ കാണിക്കുമ്പോൾ നമ്മൾ ചിരിച്ചു കയ്യടിക്കും പക്ഷെ അവർക്ക് സിനിമ കിട്ടണമെന്നില്ലെന്ന് താരം പറയുന്നു.

താനിപ്പോൾ കാവ്യാ മാധവനെ പോലെയോ മഞ്ജുവാര്യരെ പോലെയോ ആകുന്നത് നടക്കുന്ന കാര്യമല്ല. ആർക്കും അത് ഇഷ്ട്ടമാവില്ല. അവരെ പോലെ ഇമിറ്റേറ്റ് ചെയ്ത് അഭിനയിച്ചാൽ ആർക്കും ഇഷ്ട്ടാവില്ല. താൻ തെസ്നിയാണ്. തനിക്കു കിട്ടുന്ന കഥാപാത്രമായിട്ട് താൻ പെരുമാറുക. സിനിമ ഒരിക്കലും ഡ്രാമറ്റിക്കല്ല. സിനിമ ലൈവ് ആണ്.താൻ കന്യക മേനോൻ എന്ന പ്രോസ്ടിട്യൂട്ട് ആയി തെരുവിൽ നടക്കുന്ന കഥാപാത്രമായി അഭിനയിച്ചപ്പോൾ താൻ കന്യക മേനോൻ ആണ്. അല്ലാതെ തെസ്നി ഖാൻ അല്ലെന്ന് താരം പറയുന്നു.

English SUmmary : thesni khan about cinema

-Advertisements-