മൂത്രമൊഴിക്കാൻ ഡ്രൈവർ ഇറങ്ങിയ തക്കം നോക്കി മുട്ടയും ഓട്ടോയും മോഷ്ടിച്ച് മുങ്ങിയ പ്രതികൾ പിടിയിൽ

കോഴിക്കോട് : പതിനയ്യായിരം മുട്ടകൾ മോഷ്ടിച്ച മുട്ട കള്ളന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി പീറ്റർ സൈമൺ (42), മാങ്ങോട്ട് വയൽ സ്വദേശി അർജുൻ കെവി (32) എന്നിവരാണ് അറസ്റ്റിലായത്. പതിനയ്യായിരം കോഴിമുട്ട കയറ്റിയ ഗുഡ്‌സ് ഓട്ടോ റിക്ഷ അടക്കമാണ് പ്രതികൾ മോഷ്ടിച്ചത്.

രാത്രിയിൽ മാർക്കറ്റിലേക്ക് ഗുഡ്‌സ് ഓട്ടോയിൽ മുട്ടയുമായി എത്തിയ ഡ്രൈവറെ കബളിപ്പിച്ച് ഇരുവരും ഓട്ടോയുമായി കടന്ന് കളയുകയായിരുന്നു. ഡ്രൈവർ മൂത്രമൊഴിക്കാൻ ഇറങ്ങിയ തക്കം നോക്കിയാണ് പ്രതികൾ മുട്ട കയറ്റിയ ഓട്ടോയുമായി സ്ഥലംവിട്ടത്. 75,000 രൂപയുടെ മുട്ടയാണ് പ്രതികൾ മോഷ്ടിച്ചത്.

  മിട്ടായി കഴിച്ചതിനെ തുടർന്നുണ്ടായ തളർച്ചയും,മയക്കവും കാരണം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മോഷ്ടിച്ച വണ്ടിയിൽ തന്നെ കോഴിക്കോടിന്റെ പലഭാഗങ്ങളിലായി പ്രതികൾ മുട്ട വില്പന നടത്തി. സൂപ്പർമാർക്കറ്റുകളും കടകളിലും തോന്നിയ വിലയ്ക്ക് പ്രതികൾ മുട്ട വിൽക്കുകയായിരുന്നു. ഓട്ടോ നഷ്ടപെട്ട ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

English Summary : thieves who stole fifteen thousand eggs got arrested in kozhikode

Latest news
POPPULAR NEWS