Saturday, July 20, 2024
-Advertisements-
KERALA NEWSമസാജിങ്ങിനിടെ സ്വകര്യ ഭാഗങ്ങളിൽ കയറിപ്പിടിക്കുകയായിരുന്നു ; റിസോർട്ടിലെത്തിയ വിദേശ വനിതയ്ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ജീവനക്കാരൻ...

മസാജിങ്ങിനിടെ സ്വകര്യ ഭാഗങ്ങളിൽ കയറിപ്പിടിക്കുകയായിരുന്നു ; റിസോർട്ടിലെത്തിയ വിദേശ വനിതയ്ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ

chanakya news

വയനാട് : തിരുനെല്ലിയിലെ റിസോർട്ടിൽ താമസിക്കാനെത്തിയ വിദേശ വനിതയുടെ സ്വകര്യ ഭാഗങ്ങളിൽ കയറിപ്പിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ യവനാർകുളം സ്വദേശി ഇഎം മോവി (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നെതർലണ്ടുകാരിയായ യുവതി ജൂൺ നാലിന് ഇമെയിൽ വഴി ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരുനെല്ലിയിലെ റിസോർട്ടിൽ മസാജ് സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതി.

മസാജ് സെന്ററിൽ മസാജിങ്ങിനായി എത്തിയ വിദേശ വനിതയെ മസാജിങ്ങിനിടെ കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വിദേശത്തേക്ക് മടങ്ങിയ യുവതി ഇമെയിൽ വഴി നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പ്രതിയുടെ ചിത്രം വിദേശ വനിതയ്ക്ക് അയച്ച് കൊടുത്ത് പ്രതി ഇയാൾ തന്നെയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.

English Summary : thirunelly police arrest resort employee for sexual assault on foreign woman