തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ചു, സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചു ; മൂന്ന്‌പേർ അറസ്റ്റിൽ

കൊല്ലം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശികളായ നിയാസ്,നൗഫൽ,ജെസീർ എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

thiruvananthapuram rape case

മാസങ്ങൾക്ക് മുൻപാണ് പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. ഇതിനിടയിൽ നേരിട്ട് കാണണമെന്ന് യുവാവ് ആവശ്യപ്പെടുകയും പെൺകുട്ടിയെ കുണ്ടറയിൽ വിളിച്ച് വരുത്തിയതിന് ശേഷം കാറിൽ കയറ്റി തിരുവനന്തപുരത്ത് എത്തിക്കുകയുമായിരുന്നു. തുടർന്ന് സുഹൃത്തുക്കളായ യുവാക്കൾക്ക് കാഴ്ചവെച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് യുവാക്കളെന്ന് പോലീസ് പറഞ്ഞു.

  എന്റെ മക്കളെ സർക്കാർ ഏറ്റെടുക്കണം ; പോലീസ് കള്ളക്കേസിൽ കുടിക്കി ജീവിതം നശിപ്പിച്ചെന്ന് പോലീസിനെ വിളിച്ച് പറഞ്ഞ് യുവാവ് ജീവനൊടുക്കി

English Summary : Thiruvananthapuram, a Plus One student met through Instagram was molested

Latest news
POPPULAR NEWS