Saturday, May 25, 2024
-Advertisements-
KERALA NEWSപ്ലസ് ടു പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമം താങ്ങാനാവാതെ വിദ്യാർത്ഥി ജീ-വനൊടുക്കി

പ്ലസ് ടു പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമം താങ്ങാനാവാതെ വിദ്യാർത്ഥി ജീ-വനൊടുക്കി

chanakya news
-Advertisements-

തിരുവനന്തപുരം : പ്ലസ്‌ടു റിസൾട്ട് വന്നതിന് പിന്നാലെ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലുവെട്ടാങ്കുഴി സ്വദേശി കൃഷ്ണൻ ഉണ്ണി (17) ആണ് മരിച്ചത്. പ്ലസ്‌ടു പരീക്ഷ റിസൾട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൃഷ്ണനുണ്ണി പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു.

പ്ലസ് ടു തോറ്റത്തിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിയ നിലയിൽ കണ്ടെത്തിയ കൃഷ്ണനുണ്ണിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിഴിഞ്ഞം കോട്ടപ്പുറം ഹയർസെക്കൻഡറി സ്‌കൂളിനെ വിദ്യാർത്ഥിയായിരുന്നു. കൃഷ്ണനുണ്ണിയുടെ വിയോഗം ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ണീരിലാഴ്ത്തി.

English Summary : thiruvananthapuram student found dead

-Advertisements-