Advertisements

ആയിഷയുടെ മുഖം മറച്ച നഗ്ന ചിത്രങ്ങൾ വാട്‌സാപ്പിലൂടെ അയച്ച് കൊടുക്കും ; കോഴിക്കോട് ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട് : കോവൂരിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്നിരുന്ന യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക കുടക് സ്വദേശിനി ആയിഷ (32) വാവാട് കപ്പലാംകുഴി സ്വദേശി ഷമീർ (29), തമിഴ്‌നാട് സ്വദേശി സെൽവൻ (28) എന്നിവരാണ് അറസ്റ്റിലായത്. ഫ്ലാറ്റിൽ പെൺവാണിഭത്തിനായി തടവിൽ പാർപ്പിച്ചിരുന്ന രണ്ട് യുവതികളെ പോലീസ് രക്ഷപ്പെടുത്തി. നേപ്പാൾ,തമിഴ്നാട് സ്വദേശികളായ യുവതികളെയാണ് സംഘം തടവിൽ പാർപ്പിച്ചിരുന്നത്.

Advertisements

വലിയ പെൺവാണിഭ റാക്കറ്റിന്റെ കണ്ണികളാണ് സംഘമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കോവൂരിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ആയിഷയും സംഘവും കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇവിടെ പെൺവാണിഭം നടത്തിവരുന്നതായി പോലീസ് പറയുന്നു.

ഫ്ലാറ്റിൽ നിന്നും നിരവധി ഗർഭനിരോധന ഉറകൾ പോലീസ് കണ്ടെടുത്തു. വാട്സാപ്പിലൂടെയാണ് സംഘം ഇടപാടുകാരുമായി ബന്ധം സ്ഥാപിക്കുന്നത്. ആവശ്യക്കാർക്ക് ആയിഷയുടെ മുഖം മറച്ച നഗ്ന ചിത്രങ്ങൾ വാട്‌സാപ്പിലൂടെ അയച്ച് കൊടുക്കും. തുടർന്ന് ആവശ്യക്കാർ ആവശ്യപെടുന്ന സ്ഥലത്ത് മറ്റു യുവതികളെ എത്തിച്ച് കൊടുക്കുന്നതാണ് സംഘത്തിന്റെ രീതി.

Advertisements

English Summary : Three people including the woman who trafficked the girl were arrested

- Advertisement -
Latest news
POPPULAR NEWS