തിരുവനന്തപുരം : പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവും, വരനും പോക്സോ കേസ് പ്രതിയുമായ അൽ ആമീൻ (23), വിവാഹം നടത്തിയ മതപുരോഹിതനും കല്ലിയോട് സ്വദേശിയുമായ അൻസർ സാദത്ത് (39) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് പനവൂരിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി അതീവ രഹസ്യമായാണ് പെൺകുട്ടിയെ അൽ അമീൻ വിവാഹം ചെയ്തത്. അറസ്റ്റിലായവരെ കൂടാതെ നാലുപേർ കൂടി രാത്രി നടത്തിയ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു ഇവർക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
English Summary : Three people were arrested in the incident where the young man who was tortured married the girl