Thursday, April 25, 2024
-Advertisements-
KERALA NEWSമാങ്ങ പറിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു

മാങ്ങ പറിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു

chanakya news
-Advertisements-

ആലപ്പുഴ : കായംകുളത്ത് മാങ്ങ പറിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം മൂലേശ്വരി ക്ഷേത്രത്തിന് സമീപത്താണ് സംഭവം നടന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാങ്ങ പരിച്ചതുമായി ബന്ധപ്പെട്ട് വഴക്കുണ്ടാകുകയും പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വീണ്ടും അയൽവാസികളായ സ്ത്രീകൾ മാങ്ങ പറിച്ചതുമായി ബന്ധപ്പെട്ട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തമ്മിൽ തല്ലുകയുമായിരുന്നു. തല്ലിനിടെ കറിക്കത്തി കൊണ്ട് വെട്ടേറ്റ മിനി (49), സ്മിത (34), നീതു (19) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary : Three people were injured in an attack during a dispute over mango picking

-Advertisements-