Saturday, April 20, 2024
-Advertisements-
KERALA NEWSAlappuzha Newsകനാലിന് സമീപത്ത് നിന്നും ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടു...

കനാലിന് സമീപത്ത് നിന്നും ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടു ; കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

chanakya news
-Advertisements-

ആലപ്പുഴ : കായംകുളം മുതുകുളത്ത് കായലിൽ കുളിക്കാനിരിങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ആറാട്ടുപുഴ സ്വദേശികളായ ദേവപ്രീദീപ് (14), ഗൗതം കൃഷ്ണ (14), വിഷ്ണുനാരായണൻ (15) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ വിദ്യാർത്ഥികൾ കനാലിന് സമീപത്ത് നിൽക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.

കുട്ടികൾ വീട്ടിൽ എത്താതിനെ തുടർന്ന് ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. എന്നാൽ കുട്ടികളുടെ ഫോൺ കനാലിന് സമീപത്ത് നിന്ന് റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് എത്തിയ സമീപവാസി കുട്ടികളുടെ വസ്ത്രങ്ങളും മറ്റും കണ്ടതോടെ ആളുകളെ വിവരമറിയിക്കുകയായിരുന്നു.

കായംകുളത്ത് നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എന്നാൽ മൂന്നാമത്തെ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

English Summary : Three students drowned while taking a bath in the canal

-Advertisements-