Wednesday, December 11, 2024
-Advertisements-
KERALA NEWSKasaragod Newsഎലിവിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവ ഫുട്‌ബോൾ താരം മ-രിച്ചു

എലിവിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവ ഫുട്‌ബോൾ താരം മ-രിച്ചു

chanakya news

കാസർഗോഡ് : തൃക്കരിപ്പൂരിൽ എലിവിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശിയും ഫുട്‌ബോൾ താരവുമായ അഭിറാം (23) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് അഭിറാമിനെ എലിവിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിയാരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന അഭിറാം കഴിഞ്ഞ ദിവസം വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബിന് വേണ്ടി നിരവധി ജില്ലാ ലീഗ് ഫുഡ്‌ബോൾ മത്സരങ്ങളിലും ടൂര്ണമെന്റുകളിലെ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തിട്ടുണ്ട്.

എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : thrikaripur young football player died of rat poison