Friday, March 29, 2024
-Advertisements-
NATIONAL NEWSസിനിമ നടിയാക്കാം ; ചെന്നൈയിൽ പെൺവാണിഭം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ

സിനിമ നടിയാക്കാം ; ചെന്നൈയിൽ പെൺവാണിഭം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ

chanakya news
-Advertisements-

ചെന്നൈ : ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയിരുന്ന മലയാളി യുവാവ് ചെന്നൈയിൽ അറസ്റ്റിൽ. തൃശൂർ മുരിയാട് സ്വദേശി കിരൺ (29) ആണ് അറസ്റ്റിലായത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പെൺകുട്ടികളെ വലയിലാക്കുന്നത്. ജോലി തേടിയെത്തുന്ന പെൺകുട്ടികളേയും ഇയാൾ വലയിലാക്കി ഇത്തരത്തിൽ പെൺവാണിഭത്തിന് ഉപയോഗിച്ചിരുന്നു

ചെന്നൈ അണ്ണാ നഗറിലുള്ള അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചാണ് പെൺവാണിഭം നടത്തിയിരുന്നത്. ചെന്നൈ സിറ്റി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റൈഡിലാണ് ഇയാൾ അറസ്റ്റിലായത്. റൈഡ് നടക്കുന്ന സമയത്ത് അപ്പാർട്മെന്റിൽ ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. പോലീസ് റൈഡിനിടയിൽ കിരണിന്റെ കൂട്ടാളികളായ യുവാവ് ഓടി രക്ഷപെട്ടു ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.

English SUmmary : Thrissur native arrested for prostitution in Chennai

-Advertisements-