യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം റിസോട്ടിൽ എത്തിച്ച് പീഡിപ്പിച്ചു ; മോഡൽ അറസ്റ്റിൽ

കൊച്ചി : ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മോഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി സിബിൻ ആൽബിൻ ആന്റണിയാണ് അറസ്റ്റിലായത്. കുമളി സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് കുമളി സ്വദേശിനിയായ പെൺകുട്ടിയുമായി പ്രതി പരിചയത്തിലാകുന്നത്. തുടർന്ന് പ്രണയം നടിച്ച പ്രതി പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി നിരവധി തവണ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി.

കുമളിയിലെ സ്വകാര്യ റിസോർട്ടിൽ പെൺകുട്ടിയെ എത്തിച്ച ശേഷമാണ് പീഡനം നടത്തിയത്. നിരവധി തവണ പെൺകുട്ടിയെ ഇയാൾ കുമളിയിലെ റിസോർട്ടിൽ എത്തിച്ചതായാണ് വിവരം. മുൻ നിര ബ്രാൻഡ് വസ്ത്രങ്ങളുടെ മോഡൽ കൂടിയാണ് അറസ്റ്റിലായ സിബിൻ ആൽബിൻ ആന്റണി. എറണാകുളത്തുള്ള ഫ്ലാറ്റിൽ നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഡൽ ആണെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. നിരവധി പെൺകുട്ടികളുമായി ഇയാൾ അടുപ്പം സ്ഥാപിച്ചതായാണ് വിവരം.

Latest news
POPPULAR NEWS