Thursday, March 28, 2024
-Advertisements-
ENTERTAINMENTഉണ്ണി അങ്ങനെ ചെയ്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു, അവനോട് ഞാൻ ചെയ്തത് തെറ്റായിപ്പോയെന്ന് തോന്നി ;...

ഉണ്ണി അങ്ങനെ ചെയ്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു, അവനോട് ഞാൻ ചെയ്തത് തെറ്റായിപ്പോയെന്ന് തോന്നി ; തുറന്ന് പറഞ്ഞ് ടോവിനോ

chanakya news
-Advertisements-

മലയാളികളുടെഇഷ്ട താരങ്ങളാണ് ഉണ്ണി മുകുന്ദനും,ടോവിനോ തോമസും. കൈനിറയെ സിനിമകളുമായി ഇരുവരും യുവതാരങ്ങൾക്കിടയിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിന് പുറമെ ഉണ്ണിമുകുന്ദൻ ഒരു പടി കൂടി കടന്ന് സിനിമ നിർമ്മാണ രംഗത്തും ചുവടുറപ്പിച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ യുഎംഎഫ് എന്ന ബാനറിൽ ഇറങ്ങിയ മേപ്പടിയാൻ എന്ന ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ ഉണ്ണിമുകുന്ദനുമായുള്ള തന്റെ അനുഭവം വെളിപ്പെടുത്തിരിക്കുകയാണ് ടോവിനോ. ഉണ്ണി മുകുന്ദനും, ടോവിനോ തോമസും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് സ്റ്റൈൽ. ഉണ്ണിമുകുന്ദൻ നായകനായും ടോവിനോ തോമസ് വില്ലനായും അഭിനയിച്ച ചിത്രം 2016 ലാണ് പുറത്തിറിങ്ങിയത്. ഉണ്ണിമുകുന്ദനൊപ്പം അഭിനയിക്കുമ്പോഴുണ്ടായ രസകരമായ സംഭവമാണ് ടോവിനോ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.

ഷൂട്ടിംഗ് കഴിഞ്ഞ് ഉണ്ണിയും ഞാനും ഒന്നിച്ച് ഇരിക്കുമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ ചിക്കൻ ഫ്രൈ എടുത്ത് ഉണ്ണിയുടെ മുൻപിൽ വയ്ക്കും കഴിക്കുന്നുണ്ടെങ്കിൽ കഴിക്കട്ടെ എന്ന് കരുതിയാണ്. പക്ഷെ ഉണ്ണി കട്ട ഡയറ്റിംഗിൽ ആയിരിക്കും പലപ്പോഴും ഞാൻ ഉണ്ണിയെ ചിക്കൻ ഫ്രൈ കാണിച്ച് പ്രലോഭിപ്പിക്കാൻ ശ്രമിക്കും എന്നാലും ഉണ്ണി കഴിക്കില്ല. ഒരു ദിവസം സെറ്റിൽ ആരോ രാസഗുള കൊണ്ട് വന്നു മധുരം ഇഷ്ടമായതിനാൽ ഒരുപാട് കഴിക്കുകയും ചെയ്തു. എന്നിട്ടും കൊതി മാറാത്തത് കൊണ്ട് അതിന്റെ പഞ്ചസാര ലായനി കുടിക്കാൻ നോക്കിയപ്പോൾ ഉണ്ണി തടഞ്ഞിട്ട് പറഞ്ഞു കഴിക്കല്ലേ കലോറി എന്ന്.

സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞ് പോയി അവൻ ഡയറ്റിംഗ് ആണെന്ന് അറിഞ്ഞിട്ടും ഞാനവനെ പ്രലോഭിപ്പിച്ച് ചിക്കൻ കഴിക്കാൻ ശ്രമിച്ചു. എന്നാൽ അവൻ സഹ ബോഡി ബിൽഡറോടുള്ള സ്നേഹം കൊണ്ട് തന്നെ കഴിക്കുന്നതിൽ തടയുന്നു. ഞാൻ ചെയ്തത് തെറ്റായിപ്പോയെന്ന് തോന്നി ടോവിനോ പറയുന്നു.

English Summary : tovino about unnimukundan

-Advertisements-