Saturday, April 20, 2024
-Advertisements-
KERALA NEWSകണ്ണൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇരുപതുകാരിയുടെ മുടി അജ്ഞാത സംഘം മുറിച്ച് മാറ്റിയതായി പരാതി

കണ്ണൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇരുപതുകാരിയുടെ മുടി അജ്ഞാത സംഘം മുറിച്ച് മാറ്റിയതായി പരാതി

chanakya news
-Advertisements-

കണ്ണൂർ : കരിവെള്ളൂരിൽ കല്യാണ ചടങ്ങിനെത്തിയ പെൺകുട്ടിയുടെ മുടി അജ്ഞാത സംഘം മുറിച്ച് മാറ്റിയതായി പരാതി. കരിവെള്ളൂർ സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിനിയുടെ മുടിയാണ് അജ്ഞാത സംഘം മുറിച്ചത്. കരിവെള്ളൂർ ആണൂരിലുള്ള ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനെത്തിയ പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്. രക്ഷിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവാഹത്തിന് ശേഷം ഭക്ഷണം കഴിക്കുന്നതിനായി ഭക്ഷണ ശാലയിൽ കയറുന്നതിനിടെയുണ്ടായ തിരക്കിനിടയിലാണ് മുടി മുറിച്ചത്. വിവാഹത്തിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുടി മുറിച്ചത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് വിവാഹം നടന്ന ഓഡിറ്റോറിയത്തിലെത്തി പരിശോധിച്ചപ്പോഴാണ് ഭക്ഷണശാലയ്ക്ക് മുന്നിലെ കവാടത്തിൽ മുറിച്ച മുടി കണ്ടെത്തിയത്.

English Summary : trimmed girl hair on attending marriage at kannur

-Advertisements-