തിരുവനന്തപുരം: ഇന്ന് ശ്രീപത്മനാഭന്റെ നോട്ടം (NOTAM – NOTICE TO AIR MISSIONS).
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പ്പശി ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആറാട്ടിനെ തുടര്‍ന്ന് അഞ്ചു മണിക്കൂര്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനരഹിതമാകും. പടിഞ്ഞാറേകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിനായിട്ടാണ് വര്‍ഷത്തില്‍ രണ്ടു ദിവസം വിമാനത്താവളം അഞ്ചു മണിക്കൂര്‍ അടച്ചിടുന്നത്.
ലോകത്ത് ശ്രീ പത്മനാഭന് വേണ്ടി മാത്രമാണ് അന്താരാഷ്ട്ര വ്യോമഗതാഗതം നിർത്തി വെക്കുവാൻ NOTAM കൊടുക്കാറുള്ളൂ.
ഈ ക്ഷേത്ര ആചാരത്തിന് വേണ്ടി മാത്രമാണ് ഒരു ഇന്ത്യൻ വ്യോമപാത അടച്ചിടാൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയം ഈ ഇളവ് നൽകുന്നത്.
ആറാട്ട് കടന്ന് പോകുന്നത് കൊണ്ടു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം റൺവേ ഇന്ന് വൈകിട്ട് 4 മുതൽ രാത്രി 9 മണി വരെ 5 മണിക്കൂർ അടച്ചിടും. ആറാട്ട് ഘോഷയാത്ര കടന്ന് പോയി ആറാട്ട് കഴിഞ്ഞ് തിരികെ പോയ ശേഷമേ, വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ അനുവാദം ഉള്ളൂ. അത്തരം സാഹചര്യത്തിൽ വിമാനത്തിലെ പൈലറ്റുമാർക്കോ അന്താരാഷ്ട്ര വ്യോമ മിഷനുകൾ ഉണ്ടെങ്കിൽ അവർക്കോ കൊടുക്കുന്ന ജാഗ്രതാ നിർദ്ദേശമാണ് ഈ NOTAM. ദേശീയ വ്യോമപാതയിൽ കടക്കും മുന്നേ ഈ ജാഗ്രത ശ്രദ്ധിക്കണം എന്നും ആവശ്യമെങ്കിൽ നിങ്ങൾ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നതാണ് അറിയിപ്പ്.
summary : Trivandrum international airport closes for five hours