Saturday, May 25, 2024
-Advertisements-
KERALA NEWSഒരുമാസം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്, ട്രെയിൻ വരുമ്പോൾ ഇരുവരും കെട്ടിപിടിച്ച് നിന്നെന്ന് ദൃക്‌സാക്ഷികൾ ; കൊല്ലത്ത്...

ഒരുമാസം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്, ട്രെയിൻ വരുമ്പോൾ ഇരുവരും കെട്ടിപിടിച്ച് നിന്നെന്ന് ദൃക്‌സാക്ഷികൾ ; കൊല്ലത്ത് ട്രെയിൻ തട്ടി മ-രിച്ചവരെ തിരിച്ചറിഞ്ഞു

chanakya news
-Advertisements-

കൊല്ലം : കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു. മാമൂട് സ്വദേശി ശശിധരൻ പിള്ളയുടെ മകൻ എസ് അനന്ദു (18), എറണാകുളം കളമശ്ശേരി സ്വദേശി മധുവിന്റെ മകൾ മീനാക്ഷി എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് ഇരുവരേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ്സ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. റയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ട് കെട്ടിപ്പിടിച്ച് പാളത്തിന് നടുക്ക് നിൽക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

കൊല്ലം ഫാത്തിമാ കോളേജിലെ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് അനന്ദു. പ്ലസ് ടു വിദ്യാർത്ഥിനിയാണ് മീനാക്ഷി. ഒരു മാസം മുൻപാണ് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. സിനിമ കാണാൻ പോകുകയായണെന്ന് പറഞ്ഞാണ് അനന്തു വീട്ടിൽ നിന്നും ഇറങ്ങിയത്. പ്ലസ് ടു പരീക്ഷയിൽ തോറ്റ മീനാക്ഷി സെ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

English Summary : two teens meet with heartbreaking fate on kollam railway tracks

-Advertisements-