Friday, March 29, 2024
-Advertisements-
KERALA NEWSAlappuzha Newsന്യുമോണിയ ബാധിച്ച് അമ്മ മരിച്ചതിന് പിന്നാലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു

ന്യുമോണിയ ബാധിച്ച് അമ്മ മരിച്ചതിന് പിന്നാലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു

chanakya news
-Advertisements-

ആലപ്പുഴ : അമ്പലപ്പുഴയിൽ രണ്ട് വയസുകാരൻ കുളിമുറിയിലെ ബക്കറ്റിൽ വീണ് മുങ്ങി മരിച്ചു. അമ്പലപ്പുഴ കോമനപുതുക്കൽ വിനയന്റെ മകൻ വിഘ്നേഷ് (രണ്ട്) ആണ് മരിച്ചത്. വിനയന്റെ ഭാര്യ അയന എട്ട് മാസം മുൻപ് ന്യുമോണിയ ബാധിച്ച് മരിച്ചിരുന്നു.

അമ്മയുടെ മരണ ശേഷം വിഘ്‌നേഷും മൂന്നര വയസുകാരിയായ സഹോദരി അനാമികയും അച്ഛന്റെ വീട്ടിലാണ് താമസം. ജോലിയുമായി ബന്ധപ്പെട്ട് വിനയൻ രണ്ടാഴ്ചയോളമായി ചാവറയിലാണ്. ചൊവ്വാഴ്ചച്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. ഈ സമയത്ത് കുട്ടികളുടെ അമ്മുമ്മ ശകുന്തളയും, വിനയന്റെ സഹോദരി വിദ്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

കുട്ടികളും വിദ്യയും ടിവി കാണുന്നതിനിടെ ശകുന്തള തൊട്ടടുത്ത വീട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോൾ വിഘ്‌നേശിനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളിമുറിയിലെ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടറെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

English Summary : two-year-old boy died after falling into a bucket

-Advertisements-