കൊറോണ ബാധിച്ചു മ-രിച്ചവരുടെ മൃ-തദേഹം സംസ്കരിക്കുന്നത് തടഞ്ഞാൽ കടുത്ത ശിക്ഷ

കൊറോണ വൈറസ് ബാധയെ തുടർന്ന് മ-രണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞാൽ കടുത്ത ശിക്ഷാ നടപടിയുമായി തമിഴ്നാട് സർക്കാർ രംഗത്ത്. തടയുന്നവർക്ക് 3 വർഷം തടവ് നൽകാനാണ് തീരുമാനം. ഇതിനായുള്ള ഓർഡിനൻസിനു തമിഴ്നാട് മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു. കൊറോണ ബാധിച്ചു മരിച്ചവരുടെ ശവസംസ്‌കാരം തമിഴ് നാട്ടിൽ പലയിടങ്ങളിലും തടയുകയും തടസപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ചെന്നൈയിൽ കൊറോണ ബാധിച്ചു മരിച്ച ഡോക്ടറുടെ മൃ-തദേഹം സംസ്കരിക്കുന്നതും തടയാൻ sശ്രമിക്കുകയും സംസ്കാരത്തിനായി എത്തിയവർക്ക് നേരെ ജനങ്ങൾ ആക്രമണം അഴിച്ചു വിടാൻ ശ്രമിക്കുകയുമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങളെല്ലാം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ നിലവിൽ ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.