ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ കളിച്ച നാടകം ; താൻ ഒരുപാട് അനുഭവിച്ചു ഇപ്പോഴും ഇതിന്റെ പേരിൽ തെറിവിളി കേൾക്കുന്നു സത്യം വെളുപ്പെടുത്തി പെൺകുട്ടി

മലയാള സിനിമയിൽ കോമഡി രംഗങ്ങൾ ചെയ്തും താരങ്ങളെ അനുകരിച്ചും തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്തും ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സൂരാജ് വെഞ്ഞാറമൂട്. ഒരുപാട് നല്ല പടങ്ങൾ ചെയ്ത സൂരാജിന്റെ പഴയ ഒരു ഇന്റർവ്യയാണ് ഇപ്പോൾ വൈറലാകുന്നത്. നാദിർഷയെ വേദിയിൽ ഇരുത്തിയാണ് ഇ ചോദ്യവും മറുപടിയും ഉണ്ടാകുന്നത്. എന്നാൽ അന്ന് ഒരു വിവാദ ചോദ്യം ചോദിച്ചതിന്റെ കാരണം പറഞ്ഞു കൊണ്ട് യുവതിയും രംഗത്ത് വന്നിരിക്കുകയാണ്. ചാനലിന് എതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

നാദിർഷയുടെ ചോദ്യങ്ങൾക്കും കാണികളുടെയും ചോദ്യത്തിന് ഉത്തരം നൽകുയാണ് സൂരാജ്, താൻ വളർന്ന സാഹചര്യവും സിനിമയിലേക്ക് എത്തിയതും എല്ലാം സൂരാജ് ഇന്റർവ്യൂവിൽ വിവരിക്കുന്നുണ്ട്, മമ്മൂട്ടിയെ അനുകരിക്കാൻ എളുപ്പമാണെന്നും പെട്ടന്ന് ചാണകത്തിൽ ചവിട്ടുന്നത് പോലെ സ്റ്റെപ് ഇട്ടാൽ മതിയെന്നും, അതുപോലെ മോഹൻലാൽ സുരേഷ് ഗോപി തുടങ്ങിയവരെ അനുകരിക്കാനും സൂരാജ് വിദ്യകൾ പറഞ്ഞു കൊടുക്കുണ്ടായിരുന്നു.

അതിന്റെ ഇടക്കാണ് കാണികളിൽ ഒരാളായ പെണ്ണ് കുട്ടി സുരാജിനോട് ആ ചോദ്യം ചോദിച്ചത്, സൂരജിനെ അനുകരിക്കാൻ കുറച്ച് വിവരക്കേട് മതിയോ എന്നായിരുന്നു ചോദ്യം അതിന് മറുചോദ്യമായി എന്താണ് വിവരക്കേട് എന്ന് ഉദ്ദേശിച്ചതെന്ന് സൂരാജും തിരിച്ചു ചോദിച്ചു.

അതിന് മറുപടിയായി തിരുവനതപുരം ഭാഷ ഉപയോഗിക്കുന്ന കൾച്ചർ ഇല്ലാത്ത ആളുകൾ അല്ലെ അതുപോലെ അനുകരിക്കുന്നതിനെ പറ്റിയാണ് ചോദിച്ചതെന്ന് പെണ്ണ് കുട്ടി പറയുന്നു അതിന് മറുപടിയായി താനും തിരുവനതപുരത്ത് ഇ ഭാഷ സംസാരിക്കുന്നവരും കൾച്ചർ ഇല്ലാത്തവരാണോ എന്ന സൂരജിന്റെ മറു ചോദ്യത്തിന് നാദിർഷയും പിന്തുണ കൊടുത്തു, ഇംഗ്ലീഷും മലയാളവും കലർത്തിയാണ് പലരും സംസാരിക്കാറുള്ളത് എന്ന് പറയുമ്പോൾ ബാക്കി ഉള്ളവർ കൾച്ചർ ഇല്ലാത്തവരാണ് എന്ന് ധരിക്കരുത് എന്ന് സൂരാജ് ദേഷ്യത്തോടെ പെണ്ണ് കുട്ടിക്ക് മറുപടിയും കൊടുത്തു.

എന്നാൽ ആ ചോദ്യം ചോദിച്ച യുവതി ആ ചോദ്യം കൈരളി തനിക്ക് രൂപ തന്ന് ചെയ്യിപ്പിച്ചതാണ് എന്ന.വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്. 7 വർഷം കഴിഞ്ഞിട്ടും നിരന്തരം അതിന്റെ പേരിൽ ഫോൺ വിളിച്ചും വാട്സ്ആപ്പ് വഴിയും തെറി വിളി കിട്ടാറുണ്ടെന്നും, മരിച്ചു പോയ അച്ഛനെ വരെ ഇതിന്റെ പേരിൽ തെറി വിളിക്കുന്നവർ സത്യം മനസിലാക്കണമെന്നും കൈരളി അല്പം പോലും ദയ കാണിച്ചില്ലെന്നും യുവതി പറയുന്നു. വീഡിയോ കാണാം

അഭിപ്രായം രേഖപ്പെടുത്തു