പാക്കിസ്ഥാനിൽ ക്ഷേത്രവും വിഗ്രഹങ്ങളും തകർത്ത പ്രായപൂർത്തിയാകാത്ത പ്രതികളെ വെറുതെ വിട്ടു

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രാവശ്യയിലെ താർപാർക്കറിൽ ജനുവരി 26 ന് പ്രായപൂർത്തിയാകാത്ത നാല് പേർ ചേർന്നു ക്ഷേത്രവും വിഗ്രഹങ്ങളും നശിപ്പിക്കുകയായിരുന്നു. ശേഷം പ്രതികൾ ക്ഷേത്രത്തിലെ പണവും സ്വർണ്ണവും അപഹരിച്ചതായും പോലീസിനോട് കുറ്റം സമ്മതിച്ചു.

പിടിയിലായ പ്രതികളെ പാക് പോലീസ് വെറുതെ വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെ വിശ്വാസികൾ പ്രതിഷേധവുമായി എത്തിയിരുന്നു. പ്രതികൾക്കെതിരെ പരാതി നൽകിയ പ്രേം കുമാറെന്ന ആളുടെ അനുമതിയോടെയാണ് ഇവരെ വിട്ടയച്ചതെന്ന് “ഡോൺ” പത്രം റിപ്പോർട്ട്‌ ചെയ്യുന്നത്.