സ്വന്തം അച്ഛന്റെ ശവസംസ്കാര ചടങ്ങിന് പോലും എത്താനാവാതെ വുഹാനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥി: ദയയില്ലാതെ പാക്കിസ്ഥാൻ

കൊറോണസ് രാഗബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ കുടുങ്ങി കിടക്കുന്നത് നിരവധി പാക് വിദ്യാർത്ഥികളാണ്. അതിൽ ഒരു വിദ്യാർത്ഥിയുടെ പിതാവ് മരിച്ചപ്പോൾ സംസ്കാര ചടങ്ങിന് പോലും പോകാൻ കഴിയാതെ ദുരിതം അനുഭവിക്കുകയാണ്. പി എഛ് ഡി ഗവേഷണ വിദ്യാർത്ഥിയായ ഹാസനാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച വുഹാനിലെ അവസ്ഥകളെ കുറിച്ചു തന്റെ പിതാവിനോട് പറയുകയായിരുന്നു വിദ്യാർത്ഥി.

ഇതിനെ തുടർന്നു ദേഹാസ്വസ്ഥ്യവും മാനസിക സമ്മർദ്ദവും കൂടുകയായിരുന്നു ഹസന്റെ പിതാവിന്. എന്നാൽ തന്റെ അവസ്ഥകൾ ചൂടികാട്ടികൊണ്ട് പാക് അധികൃതരെ അറിയിച്ചിട്ടും അവർ അധികൃതർ ഹസന്റെ ആവശ്യം നിരസിക്കുക ആയിരുന്നു. വുഹാനിൽ ഇനിയും ആയിരത്തിൽ അധികം പാക് വിദ്യാർത്ഥികൾ പെട്ടു കിടപ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പാകിസ്ഥാൻ പറയുന്നത് മരണം സംഭവിക്കാനുള്ളതാണ്. അങ്ങു എവിടെ വെച്ചായാലും സംഭവിക്കുമെന്നാണ്. പാകിസ്താന്റെ ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധം ഉയരുകയാണ്

അഭിപ്രായം രേഖപ്പെടുത്തു