നടിയെ ആക്രമിച്ച കേസ് ; കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്

എറണാകുളം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്. സാക്ഷി വിസ്താരത്തിന് എത്താത്തതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് വാറണ്ട് നൽകിയത്. അടുത്ത മാസം നാലാം തീയ്യതി കുഞ്ചാക്കോ ബോബനോട് ഹാജരാവാൻ കോടതി ആവിശ്യപ്പെട്ടിട്ടുണ്ട്. നാലാം തീയ്യതി ഹാജർ ആയില്ലെങ്കിൽ അറസ്റ്റ് ചെയ്‌തേക്കും.

ഇന്നലെ ഗീതു മോഹൻദാസും സംയുക്താ വർമ്മയും മൊഴി രേഖപ്പെടുത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ സമൻസ് കൈപ്പറ്റുകയോ അതിനു മറുപടി നൽകുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമിക്കപ്പെട്ട നടിയും ദിലീപുമായും ഉള്ള വിഷയങ്ങൾ കുഞ്ചാക്കോ ബോബന് അറിയാം എന്നതിനാലാണ് കുഞ്ചാക്കോയെ സാക്ഷി വിസ്താരത്തിന് കോടതി വിളിപ്പിച്ചത്.