എനിക്ക് സിനിമയിൽ ഇനി ആരെങ്കിലും അവസരം തരുമോ എന്ന് വിഷമത്തോടെ മമ്മുട്ടി എന്നോട് ചോദിച്ചിട്ടുണ്ട് ; മുകേഷ്

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും നല്ല മികച്ച കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച നടനാണ് മമ്മൂട്ടി. മമൂട്ടി ആദ്യമായി സിനിമയിൽ അഭിനയക്കാൻ വന്ന സമയത്ത് മുകേഷ് സിനിമയിൽ ഉണ്ടായിരിന്നു എന്നും പണ്ട് മുതൽക്കേ ആ പരിചയം അഭിനയ രംഗത്ത് ഉണ്ടെന്നും മമൂട്ടി പറയുന്നു. ഒരു അവാർഡ് സന്ധ്യയിലാണ് മമൂട്ടിക്ക് ബലൂൺ സിനിമയ്ക്ക് ഇടയിൽ വെച്ച് നടന്ന അപകടത്തെ പറ്റി മുകേഷ് പറയുന്നത്.

ബലൂൺ സിനിമയുടെ ലൊക്കേഷനിൽ വെച്ച് സ്ഥിരം മമൂട്ടി മുകേഷിന് ഒപ്പം ബൈക്ക് എടുത്തോണ്ട് കറങ്ങാമായിരുന്നു. അങ്ങനെ ഒരു ദിവസം മമ്മുക്കക്ക് ഒപ്പം പോയപ്പോൾ ബൈക്ക് കല്ലിൽ തട്ടി സ്‌കിഡായി. ബൈക്കിൽ നിന്നും ഉണ്ടായ വീഴ്ചയിൽ ഇക്കയുടെ മുഖത്തിന് ചെറുതായി പരിക്ക് പറ്റിയയിരുന്നു എന്നും എന്നാൽ ആ ചെറിയ പരിക്ക് പോലും മമ്മുക്കയെ തകർത്ത് കളഞ്ഞെന്നും മുകേഷ് പറയുന്നു. എനിക്ക് ഇനി സിനിമയിൽ അഭിനയിക്കാൻ കഴിയുമോ? എനിക്ക് സിനിമയിൽ ആരെങ്കിലും അവസരം തരുമോ എന്ന് ചോദിച്ചു പൊട്ടി കരയുന്ന മമൂട്ടിയെയാണ് എത്ര വലിയ സീരിയസ് കഥാപാത്രങ്ങൾ അഭിനയിച്ചാലും തനിക്ക് ഓർമ്മ വരുന്നതെന്നും മുകേഷ് പറയുന്നു.