Friday, March 29, 2024
-Advertisements-
KERALA NEWSബെംഗളൂരുവിൽ എത്തിച്ച് ഹോട്ടലിൽ മുറിയെടുത്ത് പീഡിപ്പിച്ചു ; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അമ്മാവനും മരുമകനും...

ബെംഗളൂരുവിൽ എത്തിച്ച് ഹോട്ടലിൽ മുറിയെടുത്ത് പീഡിപ്പിച്ചു ; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അമ്മാവനും മരുമകനും അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ അമ്മാവനും, മരുമകനും അറസ്റ്റിൽ. കുളച്ചൽ സ്വദേശി ജീവിമോൻ (27), അമ്മാവൻ ജറാൾഡിൻ (40) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി ഇരുപത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വലിയമലയ്ക്കടുത്ത് നിന്നും പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ബെംഗളൂരുവിൽ എത്തിച്ച പെൺകുട്ടിയെ വാടകയ്ക്ക് മുറിയെടുത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ജീവിമോനാണ് പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ നേതൃത്വം നൽകിയത്. ഇതിനെല്ലാം ഒത്തശ ചെയ്തതിനാണ് അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അതേസമയം പ്രതികളുടെ പേരിൽ ലഹരിമരുന്ന് കടത്തിയതുല്ലപ്പടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ തമിഴ്‌നാട്ടിൽ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

English Summary : Uncle and son-in-law arrested in the case of abducting and torturing the girl

-Advertisements-