കുടുംബത്തെ പറഞ്ഞാൽ പിന്നെ ശരണം വിളിക്കുമെന്ന് കരുതിയോ ? ; യൂട്യൂബറെ തെറിവിളിച്ച സംഭവത്തിൽ ഉണ്ണിമുകുന്ദന് പിന്തുണയുമായി സോഷ്യൽ മീഡിയ

മാളികപ്പുറം സിനിമയെ വിമർശിക്കുകയും ഉണ്ണിമുകുന്ദനെതിരെ വ്യക്തിഹത്യ നടത്തുകയും ചെയ്ത യൂട്യൂബറെ ഫോണിൽ വിളിച്ച് തെറി പറഞ്ഞ സംഭവത്തിൽ ഉണ്ണിമുകുന്ദന് പിന്തുണയുമായി സോഷ്യൽ മീഡിയ. മാളികപ്പുറം എന്ന സിനിമയെ വിമർശിക്കുന്നതിനിടയി ഉണ്ണി മുകുന്ദൻ വളർന്ന് വന്ന രീതി ശരിയല്ലെന്ന് യൂട്യൂബർ വീഡിയോയിൽ പറഞ്ഞു. ഇതിൽ പ്രകോപിതനായ താരം യൂട്യൂബറെ ഫോണിൽ വിളിച്ച് തെറി പറയുകയായിരുന്നു. സിനിമയെ വിമർശിക്കുന്നതിന് തന്റെ കുടുംബത്തെ പറയുന്നത് എന്തിനാണെന്ന് ഉണ്ണിമുകുന്ദൻ ചോദിക്കുന്നു. ഉണ്ണിമുകുന്ദനുമായുള്ള ഫോൺ സംഭാഷണം യൂട്യൂബർ പുറത്ത് വിട്ടിരുന്നു.

  സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ചലച്ചിത്ര താരം സുധീർ വർമ്മ ആത്മഹത്യ ചെയ്തു

അതേസമയം വീട്ടുകാരെ പറഞ്ഞാൽ തെറിയല്ലാതെ ശരണം വിളിക്കണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. സിനിമ താരമാണെങ്കിലും അയാളൊരു സാധാരണക്കാരനാണെന്നും വീട്ടുകാരെ പറഞ്ഞാൽ ഏതൊരു സാധാരണക്കാരനും പ്രതികരിക്കുമെന്നും സോഷ്യൽ മീഡിയ പറയുന്നു. സിനിമയെ വിമർശിക്കുന്നവർ അത് ചെയ്യണം ഒരാളെ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നും സോഷ്യൽ മീഡിയ പറയുന്നു. നിരവധിയാളുകളാണ് ഉണ്ണിമുകുന്ദന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തത്.

English Summary : unni mukundan and Secret Agent issue

Latest news
POPPULAR NEWS