Friday, April 26, 2024
-Advertisements-
KERALA NEWSകാടിനെ പേടിക്കണ്ട കാട് കയറിവരുന്ന ചില മനുഷ്യരുണ്ട് അവരെ പേടിക്കണം ; കിടിലൻ ട്രൈലറുമായി ഉണ്ണി...

കാടിനെ പേടിക്കണ്ട കാട് കയറിവരുന്ന ചില മനുഷ്യരുണ്ട് അവരെ പേടിക്കണം ; കിടിലൻ ട്രൈലറുമായി ഉണ്ണി മുകുന്ദന്റെ മാളികപ്പുറം

chanakya news
-Advertisements-

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. ശബരിമയ്ക്ക് പോകാൻ കാത്തിരിക്കുന്ന കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന് പുറമെ സൈജു കുറുപ്പ്, മനോജ് കെ ജയൻ, രഞ്ജി പണിക്കർ,രമേശ് പിഷാരടി,ഇന്ദ്രൻസ് തുടങ്ങിയവർ അഭിനയിക്കുന്നു.

കാവ്യാ ഫിലിംസ് കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു നാരായണനാണ്. മണ്ഡലകാലം കഴിയുന്നതിന് മുൻപേ ചിത്രം തീയേറ്ററിൽ എത്തുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

-Advertisements-