കളക്ഷനിലും റെക്കോർഡ് ഇട്ട് ഉണ്ണിമുകുന്ദന്റെ മാളികപ്പുറം ; പതിനേഴ് ദിവസം കൊണ്ട് നേടിയത് 40 കോടി

നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മാളികപ്പുറം. ഡിസംബർ 30 ന് തീയറ്ററിൽ എത്തിയ ചിത്രം ആഴ്ചകൾ പിന്നിട്ടിട്ടും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. പതിനേഴ് ദിവസങ്ങൾ പിന്നിട്ട മാളികപ്പുറം ഇതിനോടകം 40 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്.

കുടുംബ പ്രേക്ഷകരാണ് മാളികപ്പുറം കാണാൻ പ്രധാനമായും തീയേറ്ററിൽ എത്തുന്നത്. അജിത്തിന്റെയും വിജയിയുടെയും വമ്പൻ ചിത്രങ്ങൾ തീയേറ്ററിൽ എത്തിയിട്ടും മാളികപ്പുറം ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് നിരവധി തീയേറ്ററുകളിൽ ഷോകളുടെ എണ്ണം വർധിപ്പിക്കുകയും സ്‌ക്രീനുകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് മാളികപ്പുറം നേടിയിരിക്കുന്നത്. ഇത് കൂടാതെ 2022 ലെ ആദ്യ ഹിറ്റ് മേപ്പടിയാനിലൂടെ സ്വന്തമാക്കിയ ഉണ്ണി മുകുന്ദൻ 2022 ലെ അവസാന ഹിറ്റ് മാളികപ്പുറത്തിലൂടെ സ്വന്തമാക്കിയിരിക്കുകായാണ്. ചിത്രത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകൾ ഈ ആഴ്ച റിലീസിന് എത്തുമെന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്.

English Summary : Unni Mukundans Malikappuram with collection records

Latest news
POPPULAR NEWS