Friday, April 19, 2024
-Advertisements-
ENTERTAINMENTരാജ്യത്തെ കുറിച്ച് ആര് മോശമായി സംസാരിച്ചാലും അവരുമായി ഞാൻ വഴക്കിടും ; തുറന്ന് പറഞ്ഞ് ഉണ്ണിമുകുന്ദൻ

രാജ്യത്തെ കുറിച്ച് ആര് മോശമായി സംസാരിച്ചാലും അവരുമായി ഞാൻ വഴക്കിടും ; തുറന്ന് പറഞ്ഞ് ഉണ്ണിമുകുന്ദൻ

chanakya news
-Advertisements-

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. 2011 ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച്‌ 12 എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തെതുന്നത്. പിന്നീട് വൈശാഖ് സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ മല്ലുസിംഗ് എന്ന ചിത്രത്തിൽ നായകവേഷം ചെയ്ത് മലയാളി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചു. തുടർന്ന് വിക്രമദിത്യൻ, രാജാധി രാജ,ഫയർ മാൻ, ഒരു മുറൈ വന്ത് പാത്തായ,അച്ചായൻസ്, ക്ലിന്റ്, ഭാഗ്മതി,ചാണക്യ തന്ത്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉണ്ണിമുകുന്ദൻ അഭിനയിച്ചു.

വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന തരാം രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ഗുജറാത്തിൽ ജനിച്ച് വളർന്ന ഉണ്ണിമുകുന്ദൻ നിരവധി തവണ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സംഘപരിവാർ സംഘടനകളുടെ പരിപാടികളിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ഉണ്ണിമുകുന്ദനെ വിമർശകർ ഉണ്ണിമുകുന്ദനെ സംഘപരിവാർ അനിഭാവിയായിട്ടാണ് മുദ്രകുത്തുന്നത്. ഉണ്ണിമുകുന്ദൻ നിർമ്മിച്ച ആദ്യ ചിത്രമായ മേപ്പടിയാനിൽ സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചത് വൻ വിവാദമായിരുന്നു. ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയുടെ ടൈറ്റിൽ കാർഡിൽ ആർഎസ്എസ് തലവൻ മോഹൻഭഗവദ്‌ ന് നന്ദി രേഖപ്പെടുത്തിയതിനെതിരെയും വിമർശനം ഉയർന്നിരുന്നു.

അതേസമയം നിരവധി വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും തികഞ്ഞ ദേശിയ വാദിയാണ് ഉണ്ണിമുകുന്ദൻ. രാജ്യ താല്പര്യങ്ങൾക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്ന ഉണ്ണിമുകുന്ദൻ ഇപ്പോൾ പറഞ്ഞ രാഷ്ട്ര സ്നേഹം തുളുമ്പുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരോ സംസാരിക്കുന്നവരോ തന്റെ ശത്രുക്കൾ ആണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ദേശീയ മനസ്സിൽ കൊണ്ട് നടക്കുന്ന ആളാണ് താനെന്നും രാജ്യത്തെ കുറിച്ച് മോശമായി സംസാരിക്കുന്നവരോട് താൻ വഴക്കിടുമെന്നും താരം പറയുന്നു. എന്നാൽ ഇതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് അല്ലെന്നും താരം പറയുന്നു.

English Summary : I will quarrel with who ever speaks ill of the country; Unnimukundan said openly

-Advertisements-