അമേരിക്ക : ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിയ 10 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1400ത്തിലധികം പുരാവസ്തുക്കള്‍ ഇന്ത്യക്ക് തിരികെ നല്കി. ഇന്ത്യ -അമേരിക്കന്‍ ആര്‍ട്ട് ഡീലറായ സുഭാഷ് കപൂറും അമേരിക്കന്‍ ഡീലറായ നാന്‍സി കപൂറും ഉള്‍പ്പെട്ട കള്ളക്കടത്ത് സംഘം അമേരിക്കയിലെത്തിച്ച പുരാവസ്തുക്കളാണ് തിരികെ നല്കിയത്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
2011ല്‍ ജര്‍മ്മനിയില്‍ അറസ്റ്റിലായ സുഭാഷ് കപൂറിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. 2022ല്‍ ഇയാള്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. അമേരിക്കയിലേക്ക് കൈമാറുന്നതുവരെ ഇയാളുടെ കസ്റ്റഡി ഇന്ത്യയിൽ തുടരും. ന്യൂയോര്‍ക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങിലാണ് മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ തിരികെ നല്കിയത്. നിയമവിരുദ്ധമായ വ്യാപാരങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും നേരത്തെ കരാറില്‍ ഒപ്പ് വച്ചിരുന്നു. 2016 ജൂണില്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ 10 പുരാവസ്തുക്കള്‍ തിരികെ ലഭിച്ചു. 2021 സപ്തംബറിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനിടെ 157 പുരാവസ്തുക്കളും കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനത്തിനിടെ 105 പുരാവസ്തുക്കളും തിരികെ ലഭിച്ചു. കഴിഞ്ഞ സപ്തംബറില്‍ 297 പുരാവസ്തുക്കള്‍ അമേരിക്ക ഇന്ത്യക്ക് തിരികെ നല്കിയിരുന്നു.
ജർമ്മനിയിൽ അറസ്റ്റിലായതിന് പിന്നാലെ, സുഭാഷ് കപൂറിനെ ഈ കേസുകൾക്കായി ഇന്ത്യക്ക് കൈമാറിയിരുന്നു. 2012ൽ അദ്ദേഹത്തിനെതിരെ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും, 2022ൽ പുരാവസ്തു കള്ളക്കടത്ത് കേസ് തെളിഞ്ഞതോടെ സുഭാഷ് നിലവിൽ ഇന്ത്യയുടെ കസ്റ്റഡിയിൽ കഴിയുകയാണ്. ഇന്ത്യയിൽ നിന്ന് അമേരിക്കക്ക് കൈമാറാനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് പ്രകാരം, ഹോംലാൻഡ് സെക്യുരിറ്റി ഇൻവെസ്റ്റിഗേഷൻസ് ന്യൂയോർക്ക് സ്പെഷ്യൽ ഏജന്റ് വില്ല്യം എസ്. വാക്കർ മാധ്യമങ്ങളോട് പറഞ്ഞത്: ” ഈ കൈമാറ്റം, ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളി നടത്തിയ കള്ളക്കടത്തിലൂടെ നഷ്ടമായ അമൂല്യ പുരാവസ്തുക്കളെ കണ്ടെത്താനായി നിരന്തരമായി നടന്നു വരുന്ന അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണത്തിന്റെ മറ്റൊരു വിജയം” എന്നായിരുന്നു.
Summary : US returns over 1,400 looted antiques worth 10 million dollars to India