ഡൽഹി:ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബി.ജെ.പി. നയിക്കുന്ന കേന്ദ്ര സർക്കാറിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു.
ജനുവരി 22ന് അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മോദി രാമക്ഷേത്രം നിർമ്മാണ തൊഴിലാളികളെ ആദരിച്ചു. അതേസമയം, താജ്മഹൽ നിർമിച്ചവരുടെ കൈകൾ മുറിച്ചുമാറ്റുകയായിരുന്നു. അത് നമ്മുടെ പാരമ്പര്യത്തെയും പൈതൃകത്തെയും തകർത്തു. ഇന്ന് ഇന്ത്യയിൽ എല്ലാ തൊഴിലാളികളെയും ബഹുമാനിക്കുന്നുണ്ട്. അവർക്കാവശ്യമായ സംരക്ഷണവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുംബയിൽ വേൾഡ് ഹിന്ദു എക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
“ഒരു വശത്ത് പ്രധാനമന്ത്രി അവരുടെ മേൽ പുഷ്പവൃഷ്ടി നടത്തുമ്പോൾ, മറ്റൊരു വശത്ത് മുൻകാലത്ത് ഉണ്ടായിരുന്ന അവസ്ഥ എന്നത് പതിനേഴാം നൂറ്റാണ്ടിൽ ഭരണാധികാരിയായിരുന്ന ഷാജഹാൻ താജ്മഹൽ നിർമ്മിച്ച തൊഴിലാളികളുടെ കൈകൾ വെട്ടിമാറ്റുകയായിരുന്നു. ഇത് തെളിയിക്കാൻ ചരിത്ര രേഖകളില്ല. വിദേശികൾക്ക് ഇന്ത്യൻ പാരമ്പര്യവുമായി യാതൊരു ബന്ധവുമില്ല.
ഉത്തർപ്രദേശ്, പൈതൃകത്തിന്റെയും വികസനത്തിന്റെയും മിശ്രിതമാണ്. നമ്മുടെ പൈതൃകത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഭീകരവാദത്തിനുവേണ്ടി വാദിക്കുന്നവരും ഇന്ത്യയുടെ പൈതൃകത്തിനുമേൽ അവകാശവാദം ഉന്നയിക്കുന്നവരും ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. നമ്മുടെ സംസ്‌കാരം അവർ ജനിക്കുന്നതിന് എത്രയോ വർഷങ്ങൾ മുൻപുണ്ടായതാണ്.
മസ്തിഷ്‌കജ്വരത്തെ പ്രതിരോധിക്കുന്നതിനുളള വാക്സിൻ ഇന്ത്യയിൽ കൊണ്ടുവരാൻ 100 വർഷമെടുത്തു. എന്നാൽ മോദി വെറും ഒമ്പത് മാസം കൊണ്ട് കൊവിഡിനുളള വാക്സിൻ ഇന്ത്യയിൽ എത്തിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് യാതൊരു മതത്തിന്റെയോ ജാതിയുടെയോ വ്യത്യാസമില്ലാതെ സൗജന്യ റേഷൻ നൽകുമ്പോൾ പാകിസ്ഥാൻ ജനങ്ങൾ ഇന്നും യാചിക്കുകയാണ്’- യോഗി പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക സ്വാധീനത്തെ കുറിച്ചും യോഗി സംസാരിച്ചു: “ഒന്നാം ശതാബ്ദിയിൽ നിന്ന് പതിനഞ്ചാം ശതാബ്ദി വരെ, യൂറോപ്പുമായി ബന്ധപ്പെട്ട പണ്ഡിതർ പോലും സമ്മതിക്കുന്നതാണ് ആ കാലത്ത് ലോക സാമ്പത്തികത്തിൽ ഇന്ത്യയുടെ പങ്ക് 40 ശതമാനത്തിലധികമായിരുന്നുവെന്ന്. ഈ നില പതിനഞ്ചാം ശതാബ്ദി വരെ തുടർന്നിരുന്നു.”
സനാതന ധർമ്മത്തിന്റെ മഹത്വം ഒരിക്കലും അവകാശപ്പെട്ടിട്ടില്ല, അതിന്റെ പരമാധികാരം അംഗീകരിക്കണമെന്ന ആവശ്യവുമാരും ഉന്നയിച്ചിട്ടില്ല. സനാതന ധർമ്മം ഒരിക്കലും ആരെയും ബലമായി നിയന്ത്രിച്ചിട്ടില്ല, ആരുടെയും ഭൂമി അവകാശപ്പെട്ടിട്ടില്ല,” യോഗി വ്യക്തമാക്കി.
UttarPradesh chief minister Yogi Adityanath praised the BJP-led government.