ഞാനും ഹണി റോസാണ്, മനോരമയിൽ മുഖചിത്രം വന്നപ്പോൾ ഹണിറോസിന്റെ വീട്ടുകാർ വിളിച്ച് അത് ഹണി റോസ് അല്ലെന്ന് പറഞ്ഞു ; വെളിപ്പെടുത്തലുമായി വൈഗ റോസ്

സീരിയലുകളിലൂടെയും, ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധ നേടിയ താരമാണ് വൈഗ റോസ്. മോഹൻലാൽ നായകനായ അലക്‌സാണ്ടർ ദി ഗ്രേറ്റ് എന്ന ചിത്രത്തിലും, ബിജുമേനോൻ കുഞ്ചാക്കോബോബൻ കൂട്ട് കെട്ടിന്റെ ഓർഡിനറിയിലും വൈഗ റോസ് അഭിനയിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലുമായി സജീവമായ താരം തന്റെ പഴയ പേര് മാറ്റാനുണ്ടായ സാഹചര്യം തുറന്ന് പറയുകയാണ്.

Advertisements

തന്റെ യഥാർത്ഥ പേര് ഹണി റോസ് ജോസഫ് എന്നായിരുന്നെന്നും ചില തെറ്റിദ്ധാരണകൾ മൂലം താൻ പേര് മാറ്റുകയായിരുന്നെന്നും വൈഗ റോസ് പറയുന്നു. ഇപ്പോഴും ചിലർ തന്നെ ഹണി റോസ് അല്ലെ എന്ന് ചോദിച്ച് ഫോണിൽ വിളിക്കാറുണ്ടെന്നും താരം പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

ഹണി റോസ് എന്ന പേരിൽ മറ്റൊരു നടി ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് പേര് മാറ്റാൻ തീരുമാനിച്ചത്. ആളുകൾക്ക് തിരിച്ചറിയാൻ പ്രയാസമാകുമെന്ന് കരുതിയാണ് പേര് മാറ്റാനുള്ള തീരുമാനമെടുത്തത്. തന്നെക്കാൾ മുൻപ് ഇന്ഡസ്ട്രിയിൽ എത്തിയതും ഹണി റോസ് ആയിരുന്നു. ഒരിക്കൽ മനോരമയുടെ കവർ ഫോട്ടോയിൽ തന്റെ മുഖചിത്രം വന്നു അതിൽ എന്റെ പെരുമുണ്ടായിരുന്നു. എന്നാൽ ഹണിറോസിന്റെ വീട്ടിൽ നിന്നും അവർ വിളിച്ചിട്ട് അത് ഹണി റോസ് അല്ലെന്ന് പറഞ്ഞു.

തെറ്റിദ്ധാരണകൾ ഉണ്ടായതോടെ തന്റെ ഹണി റോസ് ജോസഫ് എന്ന പേരിൽ നിന്ന് ഹണി എടുത്ത് കളഞ്ഞു വൈഗ എന്ന് ചേർക്കുകയായിരുന്നു. ഓർഡിനറിയിൽ അഭിനയിച്ചപ്പോഴാണ് പേര് മാറ്റിയത്. എന്നാൽ ഇപ്പോഴും ചിലർ ഹണി റോസ് അല്ലെ എന്ന് പറഞ്ഞ് വിളിക്കാറുണ്ടെന്നും താരം പറയുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS