Wednesday, April 24, 2024
-Advertisements-
KERALA NEWSവന്ദേഭാരത് എക്സ്പ്രസിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടു

വന്ദേഭാരത് എക്സ്പ്രസിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടു

chanakya news
-Advertisements-

ആലുവ : വന്ദേഭാരത് എക്സ്പ്രസിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. കളമശ്ശേരിക്കും ആലുവയ്ക്കും ഇടയിലാണ് ട്രെയിൻ പിടിച്ചിട്ടത്. സി5 കോച്ചിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് കോച്ചിൽ നിന്നും ആളുകളെ മറ്റൊരു ബോഗിയിലേക്ക് മാറ്റി.

എസിയിൽ നിന്നാണ് വാതക ചോർച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അധികൃതർ കൃത്യസമയത്ത് ഇടപെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. തുടർന്ന് 9.20 ഓടെ ട്രെയിൻ ആലുവയിൽ നിന്നും പുറപ്പെട്ടു. സംഭവത്തിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് റെയിൽവേ അറിയിച്ചു.

English Summary : vande bharath train aluva stop

-Advertisements-