Advertisements

വാതിൽ തുറന്നപ്പോൾ നിലത്ത് വീണ നിലയിൽ,നെറ്റിയിൽ പരിക്ക് ; ഭർത്താവിന്റെ മരണ ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വാണി ജയറാമിന്റെ മരണത്തിൽ ദുരൂഹത ?

ചെന്നൈ : പ്രശസ്ത ഗായിക വാണി ജയറാം മരിച്ച സംഭവത്തിൽ ദുരൂഹത. ഭർത്താവിന്റെ മരണത്തിന് ശേഷം ഒറ്റയ്ക്ക് താമസിക്കുന്ന വാണി ജയറാമിനെ ശനിയാഴ്ച രാവിലെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുജോലിക്കാരി എത്തിയപ്പോൾ വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നു. ഒരുപാട് തവണ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് വീട്ടുജോലിക്കാരി അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.

Advertisements

ബന്ധുക്കളും അയൽവാസികളും വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയും പോലീസ് എത്തി വാതിൽ തകർത്ത് അകത്ത് കടക്കുകയുമായിരുന്നു. വാതിൽ തുറന്നപ്പോൾ വാണി ജയറാമിനെ നിലത്ത് വീണ് കിടക്കുന്നതായാണ് കണ്ടത്. നെറ്റിയിൽ മുറിവേറ്റതായും കണ്ടെത്തി. തുടർന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാണി ജയറാമിന് രാജ്യം ഈയിടെ പത്ഭൂഷൺ നൽകി ആദരിച്ചിരുന്നു. മലയാളം,തമിൾ,കന്നഡ,ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ വാണി ജയറാം പാടിയിട്ടുണ്ട്. 2018 ലാണ് വാണി ജയറാമിന്റെ ഭർത്താവ് ജയറാം മരണപ്പെട്ടത്. ഭർത്താവിന്റെ മരണ ശേഷം ഒറ്റയ്ക്കായിരുന്നു താമസം.

Advertisements

English Summary : Vani Jayaram’s death is mysterious

- Advertisement -
Latest news
POPPULAR NEWS