Saturday, April 20, 2024
-Advertisements-
KERALA NEWSബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

വെമ്പായത്തു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരണപെട്ടു. വെമ്പായം ഒഴുകുപാറ റാഷിദ് മൻസിലിൽ നിസ്സാറുദ്ദീൻ റഫീക്ക ദമ്പതികളുടെ മകൻ റാഷിദ് (21) ആണ് മരിച്ചത്.വെമ്പായം കട്ടയ്ക്കാൽ സ്വദേശി ജാഗിർ (21) നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കട്ടയക്കാൽ റോഡിൽ നിന്നും സംസ്ഥാന പാതയിലേയ്ക്ക് വന്ന റാഷിദിന്റെ ബൈക്കും, സംസ്ഥാന പാതയിലൂടെ വരുകയായിരുന്ന ജാഗിറിൻ്റെ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഞായറാഴ്ച രാത്രി ഒൻപതര മണിയോടെ വെമ്പായ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.

പരിക്കേറ്റവരെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചെന്നും ആരോപണം ഉണ്ട്.

-Advertisements-