മലപ്പുറം : പള്ളിപ്പുറത്ത് നിന്നും കാണാതായ യുവാവ് ഊട്ടിയിലുണ്ടെന്ന് സൂചന. വിഷ്ണുജിത്തിന്റെ ഫോൺ ഊട്ടി കൂനൂരിൽ ഓൺ ആയതായാണ് ലഭിക്കുന്ന വിവരം. പള്ളിപ്പുറം കുറുന്തല വീട്ടിൽ വിഷ്ണുജിത്ത് (30) നെ ഈ മാസം നാലാം തീയ്യതിയാണ് കാണാതായത്.
അവസാനം വിളിച്ചപ്പോൾ സാധാരണ രീതിയിൽ തന്നെയാണ് സംസാരിച്ചതെന്നും ഒരു ലക്ഷം രൂപ സുഹൃത്തിൽ നിന്നും വാങ്ങിയതായും സഹോദരി പറയുന്നു. കഞ്ചിക്കോട് നിന്നും പാലക്കാട്ടേക്ക് ബസ് കയറിയതായാണ് വിഷ്ണുജിത്തിന്റെ സുഹൃത്തിൽ നിന്നും ലഭിച്ച വിവരമെന്നും സഹോദരി പറയുന്നു.
അതേസമയം പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും കാണാതായ അതേ ദിവസം രാത്രി എട്ട് മണിയോടെ വിഷ്ണുജിത്ത് കോയമ്പത്തൂർ ബസ് കയറുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പോകുന്ന വിവരമൊന്നും നേരത്തെ പറഞ്ഞിരുന്നില്ല ഒരു കല്യാണത്തിന്റെ ആവശ്യത്തിനായാണ് പോയതെന്ന് അവിടെ എത്തിയിട്ട് വിളിച്ച് പറഞ്ഞെന്നും സഹോദരി പറഞ്ഞു.
English Summary : vishnu jith missing