Thursday, April 25, 2024
-Advertisements-
KERALA NEWSവിയ്യൂർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു

വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു

chanakya news
-Advertisements-

തൃശൂർ : വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് മരിച്ചു. നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് തക്കാളി രാജീവ് (38) ആണ് മരിച്ചത്. കടുത്ത നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കവർച്ച,കൊലപാതക ശ്രമം എന്നിവ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് മരിച്ച തക്കാളി രാജീവ്. ഒരു വർഷം മുൻപ് മറ്റൊരു കേസിൽ കാപ്പ കുറ്റം ചുമത്തിയ തക്കാളി രാജീവനെ നാടുകടത്തിയിരുന്നു. അതിന് ശേഷം നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് ജയിലിൽ കഴിയുകയായിരുന്നു.

English Summary : viyyur jail prisoner dies

-Advertisements-