(WATCH VIDEO) ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു അന്നദാനം നടത്തി സുരേഷ് ഗോപിയും കുടുംബവും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു ഭക്തർക്ക് അന്നദാനം നൽകികൊണ്ട് സിനിമാതാരമായ സുരേഷ് ഗോപിയും കുടുംബവും. അയ്യപ്പ സ്വാമിയുടെ ചിത്രമുള്ള ഷർട്ട്‌ അണിഞ്ഞുകൊണ്ട് ഭക്തർക്ക് അന്നദാനം നടത്തുന്ന വീഡിയോ ഫേസ്ബുക്ക് പേജിലൂടെ അമ്മയ്ക്ക് പ്രണാമം എന്ന തലക്കെട്ടോട് കൂടിയാണ് താരം നൽകിയത്. ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ആറ്റുകാൽ അമ്മയുടെ പൊങ്കാല നാളെയാണ്. നാല്പത് ലക്ഷത്തിലധികം സ്ത്രീകൾ ഇത്തവണ പൊങ്കാലയ്ക്ക് പങ്കെടുക്കുമെന്നാണ് കരുതുന്നത്.

രാവിലെ 10: 20 ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 2:10 ഓടുകൂടി പൊങ്കാല നിവേദ്യം നടക്കും. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ഭക്തർക്കെത്താൻ കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസും, 3500 ഓളം പൊലീസുകാരെ സുരക്ഷാ ക്രമീകരണങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുമുണ്ട്. കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് ഇത്തവണ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. വൈറസ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും സർക്കാരുമെല്ലാം മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Latest news
POPPULAR NEWS