NATIONAL NEWS(WATCH VIDEO) കേന്ദ്ര ഇടപെടല്‍: ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് യുനാനിൽ കുടുങ്ങിയ വിദ്യാർത്ഥിനികൾ നാട്ടിലേക്ക്

(WATCH VIDEO) കേന്ദ്ര ഇടപെടല്‍: ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് യുനാനിൽ കുടുങ്ങിയ വിദ്യാർത്ഥിനികൾ നാട്ടിലേക്ക്

chanakya news

കൊറോണ ഭീതിയെ തുടർന്ന് ചൈനയിലെ യുനാൻ പ്രവിശ്യയിലെ വിമാനത്താവളത്തിൽ കുടുങ്ങി കിടന്ന 17 പാരാ മെഡിക്കൽ വിദ്യാർത്ഥികൾ നാട്ടിലേക്ക് പുറപ്പെട്ടു. വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ കുടുങ്ങി കിടന്ന കാര്യം അറിഞ്ഞയുടനെ വിദേശകാര്യമന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ ക്രമീകരിച്ചു കൊണ്ടു അവരെ നാട്ടിലേക്ക് എത്തിക്കാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യുകയായിരുന്നു. തുടർന്ന് അത് വിജയിക്കുകയും കുടുങ്ങി കിടന്ന വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് വരാനുള്ള സാഹചര്യം ഉണ്ടാകുകയുമായിരുന്നു. ഇക്കാര്യം കേന്ദ്രമന്ത്രി വി മുരളീധരൻ വീഡിയോ സഹിതം ഫേസ്ബുക്ക് പേജിലൂടെ പങ്കു വെയ്ക്കുകയായിരുന്നു. വീഡിയോ കാണാം

- Advertisement -

വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

- Advertisement -

ആശങ്കയ്ക്ക് വിരാമം
വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക്.

- Advertisement -

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. കൊറോണ ഭീതിയെതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ വിമാനത്താവളത്തില്‍ കുടങ്ങിയ 17 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11ന് നാട്ടിലേക്ക് പുറപ്പെട്ടു. കൊറോണ ഭീതിയെ തുടര്‍ന്ന് വിദേശികള്‍ക്ക് സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി ആയത്. വിവരം ലഭ്യമായതോടെ വിദേശകാര്യമന്ത്രാലയം യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അവരെ നാട്ടിലെത്തിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയുമായിരുന്നു. അത് ഫലം കണ്ടതില്‍ സന്തോഷം. വിദേശകാര്യസഹമന്ത്രി എന്ന നിലയില്‍ ബെയ്ജിങിലെ ഇന്ത്യന്‍ സ്ഥാനപതിയെയും വിദ്യാര്‍ത്ഥികളേയും നേരിട്ട് ഇടപെട്ട് അവര്‍ക്ക് ബാങ്കോക്ക് വഴി നാട്ടിലെത്താന്‍ സൗകര്യമൊരുക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേരും.

ആശങ്കയ്ക്ക് വിരാമം വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക്. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. കൊറോണ ഭീതിയെതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ വിമാനത്താവളത്തില്‍ കുടങ്ങിയ 17 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11ന് നാട്ടിലേക്ക് പുറപ്പെട്ടു. കൊറോണ ഭീതിയെ തുടര്‍ന്ന് വിദേശികള്‍ക്ക് സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി ആയത്. വിവരം ലഭ്യമായതോടെ വിദേശകാര്യമന്ത്രാലയം യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അവരെ നാട്ടിലെത്തിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയുമായിരുന്നു. അത് ഫലം കണ്ടതില്‍ സന്തോഷം. വിദേശകാര്യസഹമന്ത്രി എന്ന നിലയില്‍ ബെയ്ജിങിലെ ഇന്ത്യന്‍ സ്ഥാനപതിയെയും വിദ്യാര്‍ത്ഥികളേയും നേരിട്ട് ഇടപെട്ട് അവര്‍ക്ക് ബാങ്കോക്ക് വഴി നാട്ടിലെത്താന്‍ സൗകര്യമൊരുക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേരും.

V Muraleedharan यांनी वर पोस्ट केले गुरुवार, ६ फेब्रुवारी, २०२०