Friday, April 19, 2024
-Advertisements-
KERALA NEWS(WATCH VIDEO) അമേരിക്ക വിരുദ്ധ പ്രമേയവും തേഞ്ഞിപാലം പോസ്റ്റ് ഓഫിസ് ഉപരോധവും കടന്ന് സഖാക്കളുടെ വിചിത്രമായ...

(WATCH VIDEO) അമേരിക്ക വിരുദ്ധ പ്രമേയവും തേഞ്ഞിപാലം പോസ്റ്റ് ഓഫിസ് ഉപരോധവും കടന്ന് സഖാക്കളുടെ വിചിത്രമായ മറ്റൊരു പ്രമേയം

chanakya news
-Advertisements-

കൊല്ലം: ഒരു നാടിനെ മുഴുവൻ നാണംകെടുത്തിയ സംഭവം തഴവ പഞ്ചായത്തിൽ നടന്നത് 2017 ലാണ്. വചിത്ര പ്രമേയങ്ങൾ കൊണ്ട് വന്ന് പഞ്ചായത്തിനെ മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യപ്പെടുത്തുന്നത് ആദ്യം ആയിരുന്നില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജിക്കായി ആയിരുന്നു പഞ്ചായത്തിലെ ആദ്യ പ്രമേയം. ആകെ 8 പേര് പിന്തുണക്കാനുള്ള സിപിഎം ന് പ്രമേയത്തെ പിന്താങ്ങാൻ പോലും ഭൂരിപക്ഷം ഇല്ലായിരുന്നു.

ഇപ്പോൾ 2020 ൽ വീണ്ടും ഒരു പ്രമേയം കൂടി സിപിഎം കൂടി കൊണ്ടുവന്നു. പാർലമെന്റ് പാസ്സാക്കി രാഷ്ട്രപതിയുടെ ഒപ്പോടുകൂടി നിയമമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചട്ടം ലംഘിച്ച് വിചിത്ര പ്രമേയവുമായി വീണ്ടും തഴവ പഞ്ചായത്തിൽ ഇടതുപക്ഷം. അവർക്ക് പിന്തുണയുമായി കോൺഗ്രസുമുണ്ടെന്ന് പറയുന്നു. ഇതിന് നേതൃത്വം കൊടുക്കുന്നത് അമ്പിളികുട്ടൻ എന്ന സിപിഎം പാർലമെന്റെറി പാർട്ടി നേതാവും, കൂട്ടാളിയായി കോൺഗ്രസ്സ് പാർട്ടി നേതാവായ പാവുമ്പാ സുനിലും ചേർന്നാണെന്ന് ബിജെപി മെമ്പർമാർ ആരോപിക്കുന്നു.

പ്രമേയം ചട്ടവിരുദ്ധവും ഇതിന് അവതരണാനുമതി നൽകരുതെന്നും കാണിച്ച് ബിജെപി പഞ്ചായത്ത് സെക്രട്ടറിക്ക് നിലവിൽ കത്ത് നൽകിയിട്ടുണ്ട്. തഴവയിലെ മുഖ്യ പ്രതിപക്ഷം ആയ ബിജെപിയുടെ ശക്തമായ എതിർപ്പ് മൂലം ചട്ടം ലംഘിച്ച് സിപിഎം കൊണ്ട് വരുന്ന ഈ ശ്രമങ്ങളെ ബിജെപി മെമ്പർമാർ പരാജയപ്പെടുത്തി. വിപിൻ മുക്കേൽ എന്ന ബിജെപി മെംബറുടേയും മറ്റ് ബിജെപി മെംബറുമ്മാരായ ബിജെപി പാർലമെന്റെറി ലീഡർ ശരത്ത്, ലത, ദേവി, വിമൽ എന്നിവരുടെ ശക്തമായ ഇടപെടൽ മൂലം പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കും കോർട്ട് അലക്ഷ്യത്തിന് ഹെെക്കോടതി നോട്ടീസ്സ് നൽകുകയും ഹെെക്കോടതിയുടെ സ്പെഷ്യൽ മെസ്സഞ്ചർ കക്ഷികൾക്ക് നേരിട്ട് നോട്ടീസ്സ് കെെമാറുകയും ചെയ്തു കഴിഞ്ഞു.

-Advertisements-