Friday, April 26, 2024
-Advertisements-
KERALA NEWSതാൻ ജോലിക്ക് പോകുന്ന സമയം നോക്കി മുത്തു തന്റെ വീട്ടിൽ വരുമായിരുന്നു ; ഭാര്യയെ കൊലപ്പെടുത്തിയത്...

താൻ ജോലിക്ക് പോകുന്ന സമയം നോക്കി മുത്തു തന്റെ വീട്ടിൽ വരുമായിരുന്നു ; ഭാര്യയെ കൊലപ്പെടുത്തിയത് കാമുകനുമായുള്ള അവിഹിതബന്ധത്തെ തുടർന്നെന്ന് മൊഴി

chanakya news
-Advertisements-

എറണാകുളം : കാലടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകനായ മുത്തുവുമായുള്ള ബന്ധമാണ് ഭാര്യ രത്നവല്ലി (35) യെ കൊലപ്പെടുത്താൻ കാരണമെന്ന് മഹേഷ് കുമാർ പോലീസിൽ മൊഴി നൽകി. തന്റെ മൂന്നാമത്തെ ഭാര്യയാണ് രത്നവല്ലിയെന്നും ഈ ബന്ധത്തിൽ മക്കൾ ഇല്ലെന്നും മഹേഷ് നൽകിയ മൊഴിയിൽ പറയുന്നു.

സേലം സ്വദേശിയായ മുത്തുവുമായി രത്നവല്ലിക്ക് അടുപ്പമുണ്ടായിരുന്നു. താൻ ജോലിക്ക് പോകുന്ന സമയം നോക്കി മുത്തു തന്റെ വീട്ടിൽ വന്നിരുന്നു. പലതവണ താൻ ഈ ബന്ധത്തെ എതിർത്തിരുന്നതായും മഹേഷ് കുമാർ പറയുന്നു. എന്നാൽ രത്നവല്ലി ബന്ധം തുടരുകയാണ് ചെയ്തത്. കൂടാതെ രത്നവല്ലി മുത്തുവിനൊപ്പം പോകുമെന്നും ശല്ല്യം ചെയ്യരുതെന്നും പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

അതേസമയം രത്നവല്ലിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോട് ലൈംഗീകാതിക്രമം കാണിച്ചതായി പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം നഗ്നമാക്കി അടുത്തുള്ള ജാതി തോട്ടത്തിൽ ഉപേക്ഷിക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയുമായിരുന്നു. മഹേഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രത്നവല്ലിയെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : wife killed by husband kochi update

-Advertisements-