കാലടിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

എറണാകുളം : കാലടിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സ്വദേശി മഹേഷ് കുമാർ (40) ആണ് അറസ്റ്റിലായത്. തമിഴ്നാട് തെങ്കാശി സ്വദേശിനിയും മഹേഷ് കുമാറിന്റെ ഭാര്യയുമായ രത്നവല്ലി (35) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഭാര്യയെ കൊലപ്പെടുത്തി അടുത്തുള്ള ജാതി തോട്ടത്തിൽ മൃതദേഹം നഗ്നമാക്കി ഉപേക്ഷിച്ചതിന് ശേഷം മഹേഷ് പോലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതായി തെളിഞ്ഞത്.

Advertisements

പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ രത്നവല്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും മൃതദേഹത്തോട് ലൈംഗീകാതിക്രമം നടത്തിയതായും നഗ്നമാക്കിയ നിലയിൽ ജാതി തോട്ടത്തിൽ ഉപേക്ഷിച്ചതായും മഹേഷ് സമ്മതിച്ചു. തമിഴ്‌നാട് സ്വദേശികളായ ഇരുവരും വർഷങ്ങളായി കാലടിയിൽ താമസിച്ച് വരികയായിരുന്നു.

English Summary : wife killed by husband kochi

Advertisements

- Advertisement -
Latest news
POPPULAR NEWS