ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. കാമുകന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി പ്രതികാരം തീർത്ത യുവാവ് അറസ്റ്റിൽ

ഗാസിയാബാദ് : ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. കാമുകന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി പ്രതികാരം തീർത്ത യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി സുനിൽ (27) ആണ് അറസ്റ്റിലായത്. ഭാര്യയുടെ കാമുകന്റെ പിതാവ് മംഗേറാം (60) ആണ് കൊല്ലപ്പെട്ടത്. സുനിലിന്റെ ഭാര്യ മംഗേറാമിന്റെ മകനോടൊപ്പം ഒളിച്ചോടിപ്പോയതിന്റെ വൈരാഗ്യം തീർക്കുന്നതിനാണ് മംഗേറാമിനെ കൊലപ്പെടുത്തിയതെന്ന് സുനിൽ പോലീസിന് മൊഴി നൽകി.

വെള്ളിയാഴ്ച രാവിലെയാണ് മംഗേറാമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിനുള്ളിൽ ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുനിലിന്റെ വീടിന് സമീപത്താണ് മംഗേറാം താമസിച്ചിരുന്നത്.

  കാമുകി വിവാഹാഭ്യർത്ഥന നിരസിച്ചു ; സങ്കടം സഹിക്കാനാവാതെ ഫേസ്‌ബുക്ക് ലൈവിൽ വന്ന് യുവാവ് ജീവനൊടുക്കി

അതേസമയം സുനിലിന്റെ ഭാര്യ നേരത്തെയും ഒളിച്ചോടി പോയിരുന്നു. പിന്നീട് വീട്ടുകാരൊക്കെ ഇടപെട്ട് ഭാര്യയെ തിരിച്ച് കൊണ്ടുവരികയായിരുന്നു. വീണ്ടും ഒളിച്ചോടി പോയതോടെയാണ് കാമുകന്റെ പിതാവിനെ കൊലപ്പെടുത്തി സുനിൽ പ്രതികാരം തീർത്തത്.

English Summary : wife ran away with her boyfriend

Latest news
POPPULAR NEWS