Saturday, April 20, 2024
-Advertisements-
KERALA NEWSAlappuzha Newsസമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നത് മകൻ ; വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം...

സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നത് മകൻ ; വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. ചടയമംഗലം സ്വദേശി ബിന്ദു (41), സുഹൃത്ത് തൃശൂർ ഇരിങ്ങാലക്കുട സ്വദേശി റനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയും ബിന്ദുവിന്റെ മകനുമായ മിഥുൻ മുരളി ഒളിവിലാണ്. തെക്കേക്കര വാത്തിക്കുളം സ്വദേശി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതേസമയം കരുനാഗപ്പള്ളി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി ബിന്ദുവിനെയും റെനീഷിനെയും കൊല്ലം സൈബർ പോലീസ് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം കുറത്തിക്കാട് പോലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി സൂചനയുണ്ട്.

ബിന്ദുവിന്റെ മകനാണ് സമൂഹമാധ്യമങ്ങളിൽ വിവാഹ പരസ്യം നൽകിയിരുന്നത്. പരസ്യം കണ്ട് വിളിക്കുന്നവരുമായി ബിന്ദു അടുപ്പത്തിലാകുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പണം തട്ടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. എംഡി കാർഡിയോളജി വിദ്യാർത്ഥിയാണെന്ന് വിശ്വസിപ്പിച്ച ശേഷം കോഴ്സ് പൂർത്തിയാക്കുന്നതിന് അഞ്ച് ലക്ഷം വേണമെന്ന് വാത്തിക്കുളം സ്വദേശിയോട് ആവശ്യപ്പെടുകയായിരുന്നു. തട്ടിപ്പ് ആണെന്ന് മനസിലാക്കാതെ യുവാവ് പണം നൽകി. പിന്നീട് ബിന്ദുവിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് യുവാവ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : woman and her friend were arrested for cheating by promising marriage

-Advertisements-