മുഹമ്മദ് റഷീദിന്റെ ഓട്ടോയിലെ സ്ഥിരം യാത്രക്കാരിയായിരുന്നു സിന്ധു ; ഒരുമിച്ച് ജീവിക്കാൻ ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ

തൃശൂർ : കാസർഗോഡ് നിന്നും കാണാതായ യുവതിയേയും,യുവാവിനെയും ഗുരുവയൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കള്ളാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ സ്വകര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി ദമ്പതികളാണെന്ന വ്യാജേനയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ കാസർഗോഡ് രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഗുരുവായൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

  വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു

സിന്ധുവും,മുഹമ്മദ് ഷെരീഫും അയൽവാസികളാണ്. മുഹമ്മദ് ഷെരീഫിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. സിന്ധു വിവാഹിതയും രണ്ട് മക്കളുടെ മാതാവുമാണ്. ഓട്ടോ ഡ്രൈവറായ മുഅഹമ്മദ് റഷീദിന്റെ ഓട്ടോയിലാണ് സിന്ധു സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഇതിനിടയിൽ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിനായി ജനുവരി ഏഴാം തീയതി ഇവർ ഒളിച്ചോടുകയും തൃശൂരിലെത്തുകയുമായിരുന്നു. തുടർന്ന് ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

English Summary : woman and man found dead in lodge room at guruvayur

Latest news
POPPULAR NEWS