ബൈക്കിൽ കഞ്ചാവ് കടത്തിയ യുവതിയേയും, യുവാവിനേയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

കണ്ണൂർ : കൊട്ടിയൂരിൽ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ. കൊട്ടിയൂർ പാൽച്ചുരം സ്വദേശികളായ അജിത് കുമാർ (42), ശ്രീജ (39) എന്നിവരാണ് അറസ്റ്റിലായത്. പേരാവൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരിൽ നിന്നും മുക്കാൽ കിലയോളം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.

പാൽച്ചുരം ഭാഗങ്ങളിൽ കഞ്ചാവ് വില്പന നടക്കുന്നതായി നേരത്തെ എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി അജിത് കുമാറും,ശ്രീജയും അറസ്റ്റിലായത്.

  ഭാര്യവീട്ടിലെത്തിയ യുവാവിനെ ഭാര്യയും, വീട്ടുകാരും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി ; ഭാര്യയടക്കം മൂന്ന് പേർ അറസ്റ്റിൽ

English Summary : woman and men were arrested with ganja at kannur

Latest news
POPPULAR NEWS