Thursday, April 25, 2024
-Advertisements-
NATIONAL NEWSഫേസ്‌ബുക്കിലൂടെ സഹൃദം സ്ഥാപിച്ചാണ് യുവതിയുടെ തട്ടിപ്പ് ; അഞ്ച് യുവാക്കളെ വിവാഹം ചെയ്ത് പണവുമായി മുങ്ങിയ...

ഫേസ്‌ബുക്കിലൂടെ സഹൃദം സ്ഥാപിച്ചാണ് യുവതിയുടെ തട്ടിപ്പ് ; അഞ്ച് യുവാക്കളെ വിവാഹം ചെയ്ത് പണവുമായി മുങ്ങിയ യുവതിയെ ആറാമത്തെ ഭർത്താവിന്റെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

ചെന്നൈ : അഞ്ച് യുവാക്കളെ വിവാഹം കഴിച്ചതിന് ശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്ത് മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേട്ടുപ്പാളയം സ്വദേശിനി മഹാലക്ഷ്മി (32) ആണ് അറസ്റ്റിലായത്. ആറാമത് സേലം സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു മഹാലക്ഷ്മി. സേലത്തുള്ള ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് പോലീസ് മഹാക്ഷ്മിയെ അറസ്റ്റ് ചെയ്തത്.

യുവതിയുടെ തട്ടിപ്പിന് ഇരയായ വിഴുപുരം സ്വദേശി മണികണ്ഠന്റെ പരാതിയിലാണ് പോലീസ് നടപടി. ഫേസ്ബുക്കിലൂടെയാണ് മണികണ്ഠൻ മഹാലക്ഷ്മിയെ പരിചയപ്പെടുന്നത്. തുടർന്ന് യുവതി വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും കഴിഞ്ഞ വർഷം നവംബറിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

അതേസമയം വിവാഹത്തിൽ മഹാലക്ഷ്മിയുടെ ബന്ധുക്കൾ പങ്കെടുത്തിരുന്നില്ല. വിവാഹം കഴിഞ്ഞ്‍ മൂന്ന് ആഴ്ചകൾക്ക് ശേഷം സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മഹാലക്ഷ്മി തിരിച്ച് വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമായാണ് മഹാലക്ഷ്മി മുങ്ങിയതെന്ന് മനസിലായത്. മഹാലക്ഷ്മിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മണികണ്ഠൻ പറയുന്നു.

തുടർന്ന് മണികണ്ഠൻ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണത്തിൽ മഹാലക്ഷ്മി നേരത്തെ നാല് വിവാഹം കഴിച്ചതായി കണ്ടെത്തി. മഹാലക്ഷ്മി സേലത്തുള്ളതായി വിവരം ലഭിച്ച പോലീസ് സേലത്തെത്തിയപ്പോൾ മറ്റൊരു യുവാവിനെ വിവാഹം കഴിച്ച് കൂടെ താമസിച്ച് വരികയായിരുന്നു.

English Summary : woman arrested for marriage fraud and robbery in chennai

-Advertisements-