Saturday, May 25, 2024
-Advertisements-
KERALA NEWSകോതമംഗലത്തെ വാടക വീട്ടിൽ നിന്നാണ് ഹാഫിജ അറസ്റ്റിലായത് ; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി...

കോതമംഗലത്തെ വാടക വീട്ടിൽ നിന്നാണ് ഹാഫിജ അറസ്റ്റിലായത് ; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി യുവതി അറസ്റ്റിൽ

chanakya news
-Advertisements-

എറണാകുളം : കോതമംഗലത്ത് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുമലപ്പടിയിൽ വാടക വീട്ടിൽ താമസിക്കുന്ന ആസാം സ്വദേശിനി ഹാഫിജ (46) ആണ് അറസ്റ്റിലായത്. വാടക വീട്ടിൽ നിന്നും 1.5 ഗ്രാം ബ്രൗൺ ഷുഗറും വിൽപ്പന നടത്താനുപയോഗിച്ച ഒഴിഞ്ഞ ബോട്ടിലുകളും പോലീസ് കണ്ടെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത ഹാഫിജയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : woman caught with brown sugar

-Advertisements-