ഗാർഹിക പീഡന പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം : ഗാർഹിക പീഡന പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ സ്വദേശിനി ഷംനായാണ് പോലീസിന്റെ അലംഭാവത്തിനെതിരെ ജീവനൊടുക്കി പ്രതിഷേധത്തിന് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. അതേസമയം ഭർത്താവ് കൊല്ലാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരെ പരാതി നൽകുകയും പോലീസ് തന്നെ പ്രതിയാക്കാൻ ശ്രമിച്ചെന്നും ഷംന പറയുന്നു.

  സഹോദരി ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച് മറ്റൊരാളുമായി അടുത്തു ; ഹരികൃഷ്ണയുടെ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തി പോലീസ്

ഭർത്താവിന്റെ ബന്ധു കൂടിയായ സിഐ ഭർത്താവ് നൽകിയ പരാതിയിൽ പ്രതി ചേർത്ത് നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സാക്ഷി മൊഴികളും തെളിവുകളും അട്ടിമറിക്കാൻ ശ്രമിച്ചെന്നും ഷംന പറയുന്നു. എന്നാൽ ഷംനയുടെ പരാതിയിൽ അന്വേഷണം നടത്തിയെന്നും തെളിവില്ലാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും പോലീസ് പറഞ്ഞു.

Latest news
POPPULAR NEWS